ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ യുഎസ് സഹായം

ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ യുഎസ് സഹായം
  • ലാബ്, നീരീക്ഷണം, സാങ്കേതി പിന്തുണ എന്നിവ ശക്തമാക്കുന്നതിനായാണ് ധനസഹായം വനല്‍കുക
  •  അഫ്ഗാനിസ്ഥാന് ആരോഗ്യ, മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ദശലക്ഷം ഡോളര്‍ നല്‍കും
  •  ബംഗ്ലാദേശിന് 3.4 ദശലക്ഷം ഡോളര്‍, മ്യാന്മറിന് 3.8 മില്യണ്‍ ഡോളര്‍ വീതം നല്‍കും

ന്യൂഡെല്‍ഹി: രാജ്യത്തൊട്ടാകെ വ്യാപിക്കുന്ന കോവിഡ് പകര്‍ച്ചബാധയെ നേരിടാന്‍ മോദി സര്‍ക്കാരിന് യുഎസ് സഹായ പാക്കേജ് പ്രഖ്യാപിച്ചു. ലബോറട്ടറി സംവിധാനം തയ്യാറാക്കുന്നതിനും രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക പ്രാഗല്‍ഭ്യം വികസിപ്പിക്കുന്നതില്‍ പിന്തുണ നല്‍കുന്നതിനു വേണ്ടിയാണ് സഹായം നല്‍കുക. കോവിഡിനെതിരെ പോരാടാന്‍ യുഎസിന്റെ ആഗോള സഹായ പദ്ധതിയുടെ ഭാഗമായാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് യുഎസ് നല്‍കിയ 2.8 ബില്യണ്‍ ഡോളറിലധികം സഹായത്തില്‍ 1.4 ബില്യണ്‍ ഡോളറും ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സഹായമാണ ്. ഇതിനിടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷശൃഗ്ല ഈയാഴ്ച കോവിഡ് സംബന്ധിച്ച സാഹചര്യത്തിലും വ്യാപാര, സാങ്കേതിക കൈമാറ്റങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഇന്തോ പസഫിക് രാജ്യങ്ങളുമായി ടെലിഫോണില്‍ രണ്ടാം ഘട്ട ചര്‍ച്ചയും നടത്തുകയുണ്ടായി. വാക്‌സിന്‍ വികസനത്തിനായുള്ള സഹകരണം, പൗരന്‍മാര്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നതിലെ വെല്ലുവിളികള്‍, രാജ്യങ്ങള്‍ക്കുള്ള അവശ്യ സഹായം, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയുകുമ്പോഴുള്ള സഹായം എന്നിവയാണ് ടെലിഫോണിലെ ചര്‍ച്ചാ വിഷയങ്ങളില്‍ ഉയര്‍ന്നുവന്നത്. ഇതിനിടെ 275 ഇന്ത്യാക്കാര്‍ ഇറാനില്‍ നിന്നും ജോധ്പുരിലെത്തിയതും വെല്ലുവിളിയായിരിക്കുകയാണ്. ഇവരെ സേനയുടെ വെല്‍നസ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

ഇന്ത്യയെ കൂടാതെ ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കും യുഎസ് സഹായം നല്‍കുന്നുണ്ട്. അഫ്ഗാനിസ്ഥാന് ആരോഗ്യ, മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ദശലക്ഷം ഡോളറാണ് യുഎസ് നല്‍കുന്നത്. ഇതോടൊപ്പം യുഎന്‍ അടിയന്തര പദ്ധതിയുടെ ഭാഗമായി ലാബ് സൗകര്യം മെച്ചപ്പെടുത്തുക, നിരീക്ഷണം, അണുബാധ തടയല്‍,കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ്, സാങ്കേതിക പിന്തുണ എന്നിവയ്ക്കായി പത്ത് മില്യണ്‍ ഡോളര്‍ അധിക സഹായവും നല്‍കും. രോഗം കൈകാര്യം ചെയ്യുന്നതിനും നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബംഗ്ലാദേശിന് 3.4 ദശലക്ഷം ഡോളര്‍ നല്‍കുന്ന യുഎസ് മ്യാന്മറിന് 3.8 മില്യണ്‍ ഡോളര്‍ സഹായം നല്‍കും. പാക്കിസ്ഥാന് ഒരു മില്യണ്‍ ഡോളറിന് പുറമേ അധിക സഹായവും യുഎസ് നല്‍കും.

ട്രെംപ് ഭരണകൂടം യുഎസ് ധനസഹായ പാക്കേജില്‍ ആഗോള ആരോഗ്യ അടിയന്തര റിസര്‍വ് ഫണ്ടില്‍ നിന്നും 100 മില്യണ്‍ ഡോളറും അന്താരാഷ്ട്ര ദുരന്ത സഹായ ഫണ്ടില്‍ നിന്നും 110 മില്യണ്‍ ഡോളറും വിവിധ രാജ്യങ്ങള്‍ക്കായി നല്‍കുന്നുണ്ട്. ആഗോള ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ് ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കുന്ന 64 രാജ്യങ്ങള്‍ക്കാണ് സഹായം ലഭ്യമാകുക.

Comments

comments

Categories: FK News