കുട്ടികളിലെ ബുദ്ധിവളര്‍ച്ചയ്ക്ക് ഒമേഗ 3 ഫാറ്റി ആസിഡ്

കുട്ടികളിലെ ബുദ്ധിവളര്‍ച്ചയ്ക്ക് ഒമേഗ 3 ഫാറ്റി ആസിഡ്

പോഷകസമ്പന്നമായ മുലപ്പാലിലൂടെയാണ് കുട്ടികളുടെ ആരോഗ്യത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ആദ്യ ചുവട് ആരംഭിക്കുന്നത്. ഇന്ന് കുട്ടികള്‍ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. അതിനാല്‍ വളര്‍ച്ചക്ക് അനുയോയജമായ ആഹാരം. കുട്ടികള്‍ക്ക് നല്‍കണം

കുട്ടികള്‍ ജനിച്ച് രണ്ടുവര്‍ഷത്തിനകം തലച്ചോറിന്റെ വളര്‍ച്ചയുടെ 75 ശതമാനവും നടക്കും. അതിനാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ആദ്യ രണ്ടുവര്‍ഷങ്ങള്‍ പ്രധാനമാണ്. ഈ സമയത്ത് കുട്ടികള്‍ക്ക് ഉണ്ടാവുന്ന മാരകമായ രോഗങ്ങള്‍ പലതും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ ബാധിച്ചേക്കാം.കുട്ടികളുടെ വളര്‍ച്ച സാധാരണ നിലയിലല്ലെങ്കില്‍ നേരത്തേതന്നെ ഡോക്ടര്‍മാരെ കണ്ടെത്തി ചികിത്സ തേടേണ്ടതാണ്. ഇത്തരത്തിലുള്ള ശ്രദ്ധയ്ക്കൊപ്പം തന്നെ പ്രധാനമാണ് വളര്‍ച്ചയുടെ ഘട്ടത്തില്‍ ബുദ്ധിക്ക് കൂര്‍മത നല്‍കുന്ന ഭക്ഷണക്രമം പാലിക്കുക എന്നതും. പോഷകം നിറഞ്ഞ ഭക്ഷണം പ്രായഭേദമന്യേ എല്ലാവര്‍ക്കും ആവശ്യമാണ്.

എന്നാല്‍ കുട്ടികള്‍ക്ക് ഇത് മുതിര്‍ന്നവരേക്കാള്‍ ഏറെ പ്രധാനമാണ്. പോഷകസമ്പന്നമായ മുലപ്പാലിലൂടെയാണ് കുട്ടികളുടെ ആരോഗ്യത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ആദ്യ ചുവട് ആരംഭിക്കുന്നത്. ഇന്ന് കുട്ടികള്‍ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. അതിനാല്‍ വളര്‍ച്ചക്ക് അനുയോയജമായ ആഹാരം. കുട്ടികള്‍ക്ക് നല്‍കണം. ആരോഗ്യകരമായ സമീകൃത ഭക്ഷണം ഓരോ കുട്ടികളിലെയും ബുദ്ധിവളര്‍ച്ചയെ സ്വാധീനിക്കുന്നു. എല്ലാ ജീവകങ്ങളും ധാതുക്കളും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങളും അവര്‍ക്ക് ലഭിക്കുകയുള്ളൂ. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം കൂടിയേ തീരൂ. കുട്ടികളിലെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഓര്‍മ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താന്‍ ശരിയായ ഭക്ഷണത്തിനാകും. കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കേണ്ട അഞ്ചു ഭക്ഷണങ്ങള്‍ പരിചയപ്പെടാം

1. മത്സ്യം

ചെറുമീനുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചയ്ക്കും ഒരു പോലെ സഹായകമാണ്. മത്സ്യങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായും നല്‍കേണ്ട ഒന്നാണ് കേര. ഇത് ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും.മുതിര്‍ന്ന ആളുകള്‍ക്കും ഇത് ഗുണകരമാണ്. – ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയില്‍ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്‌ലാക്‌സ് സീഡ് എന്നിവയിലും ഒമേഗ 3 ഫാറ്റി അആസിഡ് അടങ്ങിയിരിക്കുന്നു. എഡിഎച്ച്ഡി ബാധിച്ച കുട്ടികളില്‍ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ഒമേഗ3ഫാറ്റി ആസിഡിനാകും. DHA ധാരാളം ലഭിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

2 മുട്ട

പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു മുട്ടയില്‍ നിന്നും ലഭിയ്ക്കും. ഒരു വ്യക്തിക്ക് ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും.

മുട്ടകളുടെ കൂട്ടത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട.എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ എ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്.അയണ്‍, പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, ഡി, ഇ, ബി 12 ന്റെ ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്‍ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

3.പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍ നിലക്കടല അഥവാ കപ്പലണ്ടിയില്‍ നിന്നെടുക്കുന്ന നെയ്യാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണമാണെന്നു കരുതി പലരും ഒഴിവാക്കാറാണ് പതിവ്.ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഇത് ദോഷകരമല്ല. തടി കൂടാതെ തന്നെ തൂക്കം വര്‍ദ്ധിപ്പിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ചേരുന്ന നല്ലൊരു ഭക്ഷണമാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.നാഡീസ്തരങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ് പീനട്ട് ബട്ടര്‍. വൈറ്റമിന്‍ ബി1 അഥവാ തയാമിനും ഇതിലുണ്ട്. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ഊര്‍ജ്ജമേകുന്ന ഗ്ലൂക്കോസും പീനട്ട് ബട്ടറിലുണ്ട്. വാഴപ്പഴം പോലുള്ള പഴങ്ങളോടൊപ്പം ഡിപ്പിംഗ് സോസ് ആയി ഇത് നല്‍കാവുന്നതാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.

4. മുഴുധാന്യങ്ങള്‍

കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളില്‍ പ്രധാപ്പെട്ടവയാണ് ധാന്യങ്ങള്‍.ഗ്ലൂക്കോസും ബി വൈറ്റമിനുകളും എല്ലാം അടങ്ങിയവയാണ് മുഴുധാന്യങ്ങളും സെറീയല്‍സും. ഇവയില്‍ ഗ്ലൂക്കോസും ഉണ്ട്. നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്ന ഇവ കുട്ടികളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. മുഴുവന്‍ ധാന്യങ്ങള്‍ക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങള്‍ക്ക് പോഷകങ്ങളേറും. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിരോധ മാര്‍ഗം കൂടിയാണിത്.തവിടു കളയാത്ത ധാന്യങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇവയുടെ പ്രധാന ഗുണം. അരി, ഗോതമ്പ്, ധാന്യം എന്നിവയ്ക്ക് പുറമേ, ഓട്‌സ്, ബാര്‍ലി, ക്വിനോവ, ഗ്രാനോള, റൈ എന്നിവയും കുട്ടികള്‍ക്ക് ഗുണകരമാകുന്ന ധാന്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5. ബെറിപ്പഴങ്ങള്‍

ഫൈബറും ആന്റിഓക്‌സിഡന്റുകളും ശരിയായ അളവില്‍ അടങ്ങിയിട്ടുള്ള പഴങ്ങളാണ് സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിലും ഇവയ്ക്കു കാര്യമായ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് ബെറിപ്പഴങ്ങള്‍. വൈറ്റമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങള്‍. കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകള്‍ ഇവയുടെ കുരുവിലുണ്ട്. സ്‌ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്‌ബെറി ഇവ സ്മൂത്തികളില്‍ ചേര്‍ത്തോ സ്‌നാക്ക് ആയോ കുട്ടികള്‍ക്ക് നല്‍കാം. ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഇത് ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ നിലനിര്‍ത്തിയാല്‍ അത് കുട്ടികളുടെ തുടര്‍ന്നുള്ള ജീവിതത്തിലും പ്രതിഫലിക്കും.

Categories: Health, Slider