ദക്ഷിണ കൊറിയയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി കണ്ടെത്തി

ദക്ഷിണ കൊറിയയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി കണ്ടെത്തി

സോള്‍: നിലവിലെ 5 സീറ്റര്‍ ഹ്യുണ്ടായ് ക്രെറ്റയുടെ 7 സീറ്റര്‍ വകദേദം വരുന്നു. 7 സീറ്റര്‍ ക്രെറ്റ ദക്ഷിണ കൊറിയയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി തിരിച്ചറിഞ്ഞു. രണ്ടാം തലമുറ ക്രെറ്റ എസ് യുവി ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ മോഡല്‍ അടിസ്ഥാനമാക്കിയാണ് 7 സീറ്റര്‍ വേര്‍ഷന്‍ നിര്‍മിക്കുന്നത്. 7 സീറ്റര്‍ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ തീര്‍ച്ചയായും അവതരിപ്പിക്കും.

മൂന്നുനിര സീറ്റുകള്‍ ഉറപ്പിക്കണമെന്നതിനാല്‍ മിക്ക പരിഷ്‌ക്കാരങ്ങളും 7 സീറ്റര്‍ എസ് യുവിയുടെ വശങ്ങളിലായിരിക്കും. മുന്നില്‍ ചില ചെറിയ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ കാണാന്‍ കഴിയും. പുതിയ ക്രോം ഫിനിഷ്ഡ് റേഡിയേറ്റര്‍ ഗ്രില്‍ മുന്നിലെ വലിയ പരിഷ്‌കാരങ്ങളില്‍ ഒന്നായിരിക്കും. മുന്നിലെ ബംപറില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ ഉണ്ടായിരിക്കും. 5 സീറ്റര്‍ ക്രെറ്റയുടെ ടോപ് വേരിയന്റില്‍ പോലും ഈ ഫീച്ചര്‍ നല്‍കിയിട്ടില്ല.

5 സീറ്റര്‍ വേര്‍ഷനില്‍ കണ്ട അതേ 17 ഇഞ്ച് സില്‍വര്‍ ഫിനിഷ്ഡ് അലോയ് വീലുകളില്‍ വലിയ ക്രെറ്റ വിപണിയിലെത്തും. ടോപ് വേരിയന്റിലെങ്കിലും ഡയമണ്ട് കട്ട് അലോയ് വീലുകള്‍ നല്‍കും. പിന്നിലെ ഓവര്‍ഹാംഗിന് നീളം കൂടുതലാണ്. കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിനാല്‍ എസ് യുവിയുടെ ലഗേജ് ശേഷി കുറവായിരിക്കും. 5 സീറ്റര്‍ വേര്‍ഷന്റെ ബൂട്ട് ശേഷി 433 ലിറ്ററാണ്.

5 സീറ്റര്‍ വേര്‍ഷന്റെ അതേ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ വലിയ ഹ്യുണ്ടായ് ക്രെറ്റയില്‍ നല്‍കും. അതായത്, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ ഉപയോഗിക്കും.

Comments

comments

Categories: Auto