നേപ്പാളില്‍ ലോക്ക്ഡൗണ്‍ കാലാവധി ഒരാഴ്ചകൂടി ദീര്‍ഘിപ്പിച്ചു

നേപ്പാളില്‍ ലോക്ക്ഡൗണ്‍ കാലാവധി ഒരാഴ്ചകൂടി ദീര്‍ഘിപ്പിച്ചു

കാഠ്മണ്ഡു: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നതിനാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിനുവേണ്ടി നേപ്പാള്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ നീട്ടി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഏപ്രില്‍ 7 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഈ മാസം 31 ന് ഇത് അവസാനിക്കേണ്ടതായിരുന്നു. ഉപപ്രധാനമന്ത്രി ഈശ്വര്‍ പോക്രലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സര്‍ക്കാര്‍ ഏകോപന സമിതിയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ഭരണകൂടത്തിന് ശൂപാര്‍ശ നല്‍കിയത്. കോവിഡ്-19നെതിരായ യുദ്ധം രു കൂട്ടായ ശ്രമമാണെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. അതിനായി എല്ലാവര്‍ക്കിമിടയില്‍ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News