ഹൃദയാഘാതത്തെ അടുത്തറിയാം

ഹൃദയാഘാതത്തെ അടുത്തറിയാം

നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരില്‍ നെഞ്ചുവേദയുണ്ടാകണമെന്നില്ല.ചിലപ്പോള്‍ നെഞ്ചുവേദനയ്ക്കു പകരം മേല്‍വയറ്റില്‍ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിന്‍ഭാഗത്തോ വേദനയുമായി ഹൃദയാഘാതം സംഭവിക്കാം

സംസാരിച്ചുകൊണ്ട് നില്‍ക്കവേ ആള്‍ കുഴാണ് വീണു മരിച്ചു എന്ന വാര്‍ത്ത ഇടക്കിടയ്ക്ക് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് ഹൃദയാഘാതമാണ് വില്ലന്‍ എന്ന് മനസിലാകുന്നത്. പലപ്പോഴും യാതൊരു ലക്ഷണങ്ങളും പെട്ടന്ന് മരണത്തിന് കാരണമാകുന്ന ഒന്നായി ഹൃദയാഘാതം മാറിക്കഴിഞ്ഞു.ജീവിതശൈലിയില്‍വന്ന അച്ചടക്കമില്ലായ്മയാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കരണമെങ്കിലും ഹൃദയാഘാതമുണ്ടാകുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത് എന്നും ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാമെന്നും പലര്‍ക്കും ധാരണയില്ല. പലപ്പോഴും ശാരീരികമായ അസ്വസ്ഥത പ്രകടമാക്കി മിനുട്ടുകള്‍ കഴിഞ്ഞ ശേഷമായിരിക്കും ആശുപത്രിയില്‍ എത്തിക്കുക.ഈയവസരത്തില്‍ തുടര്‍ചികിത്സ എളുപ്പമാക്കാന്‍ ഹൃദയാഘാതത്തെയും അനുബന്ധ സാഹചര്യങ്ങളെയും അടുത്തറിയുക.

എന്താണ് ഹൃദയാഘാതം?

ഒരു വ്യക്തിയുടെ ഹൃദയപേശികളിലേയ്ക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നതുമൂലം, ഹൃദയപേശികളിലേയ്ക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുകയും അവ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇതിന്റെ ഫലമായി രോഗിയ്ക്ക് നിമിഷനേരങ്ങള്‍ക്കുള്ളില്‍ നെഞ്ചുവേദനയും, തളര്‍ച്ചയും ഉണ്ടാകുന്നു. ചിലപ്പോള്‍ ഹൃദയസ്തംഭനവും, മരണവും ഇതേത്തുടര്‍ന്ന് സംഭവിച്ചേയ്ക്കാം. ഓരോ തവണ ഹൃദയാഘാതം വരുമ്പോഴും അത് ഹൃദയത്തിന്റെ ഭിത്തിയിലെ പേശികളെ ബാധിയ്ക്കുന്നു. സാവധാനം ഹൃദയ പേശികള്‍ ദുര്‍ബലമായി മാറുന്നു.ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ പേശികള്‍ നശിക്കുകയും, ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് ഹൃദയാഘാതത്തിലേക്ക് എത്തുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഒരു വ്യക്തി പൊടുന്നനെ തളര്‍ന്നു വീഴുന്നതിന് മുന്‍പായി ഹൃദയാഘാതത്തിന്റെ പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കും. കൃത്യസമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരില്‍ നെഞ്ചുവേദയുണ്ടാകണമെന്നില്ല.ചിലപ്പോള്‍ നെഞ്ചുവേദനയ്ക്കു പകരം മേല്‍വയറ്റില്‍ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിന്‍ഭാഗത്തോ വേദനയുമായി ഹൃദയാഘാതം സംഭവിക്കാം.വേദനയോടൊപ്പം ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ നെഞ്ചിടിപ്പ്, വിയര്‍പ്പ്, ഛര്‍ദ്ദി തുടങ്ങിയവ അനുഭവപ്പെട്ടേക്കാം .ഗ്യാസ്ട്രബിള്‍, പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടല്‍ മുതലായ പല അസുഖങ്ങളും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം.അതിനാല്‍ നാല്‍പ്പതു വയസ്സു കഴിഞ്ഞവരില്‍ നെഞ്ചത്തോ, വയറിന്റെ മേല്‍ഭാഗത്തോ, കഴുത്ത് മുതല്‍ താടിയിലോ, പുറത്തോ, ഇടതു തോളിലോ അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഹൃദയാഘാതമല്ല എന്ന് ഉറപ്പ് വരുത്തണം.

വീട്ടില്‍ നല്‍കേണ്ട പരിചരണങ്ങള്‍

ഒരു വ്യക്തിക്ക് ഹൃദയാഘാതമുണ്ടായാല്‍ ഉടനെ ഇരുന്നോ, കിടന്നോ വിശ്രമിക്കാന്‍ അനുവദിക്കുക. വീട്ടില്‍ ആസ്പിരിന്‍, സോര്‍ബിട്രേറ്റ്, സ്റ്റാറ്റിന്‍ (കൊളസ്‌ട്രോള്‍ മരുന്ന്) ഗുളികകള്‍ ഉണ്ടെങ്കില്‍ കഴിക്കുക. ശ്വാസംമുട്ടുണ്ടെങ്കില്‍ കസേരയില്‍ മുന്നോട്ട് ചാഞ്ഞ് ഇരിക്കുക.
ക്ഷീണം വരികയാണെങ്കില്‍ കിടക്കുക.ശ്വാസതടസ്സമുണ്ടെങ്കില്‍ കാറില്‍ ഇരിക്കാന്‍ ശ്രമിക്കുക.തനിയെ ഡ്രൈവ് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കൂടെ നില്‍ക്കുന്നവര്‍ രോഗിക്ക് ധൈര്യം നല്‍കുക. ശ്വാസതടസ്സമുണ്ടെങ്കില്‍ മുന്നോട്ട് ആഞ്ഞ് ഇരുത്തുക. ഛര്‍ദ്ദിക്കുകയാണെങ്കില്‍ തല ഒരു വശത്ത് ചരിച്ച് പിടിക്കുക.തീരെ ക്ഷീണമാണെങ്കില്‍ കിടത്തുക.ഹൃദയമിടിപ്പും ശ്വാസോച്ഛാസവും നിലയ് ക്കുകയാണെങ്കില്‍ കൂടുതല്‍ സഹായികളെ വിളിച്ച് സിപിആര്‍ (നെഞ്ചിലമര്‍ത്തലും കൃത്രിമശ്വാസോച്ഛാസവും) എന്ന പ്രക്രിയ ചെയ്യുക. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.

ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇ.സി.ജി), എക്കോകാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് എം.ആര്‍.ഐ., ധാരാളം രക്തപരിശോധനകള്‍ എന്നിവ ഹൃദയാഘാതം നടന്നിട്ടുണ്ടോ എന്ന രോഗനിര്‍ണ്ണയത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇ.സി.ജി പരിശോധനയില്‍ എസ്.ടി. ഭാഗം ഉയര്‍ന്നതായി കാണുന്ന തരം ഹൃദയാഘാതത്തില്‍ കൊറോണറി ധമനികള്‍ തുറക്കാന്‍ ശ്രമിക്കുകയോ (പി.സി.ഐ.) കട്ടയായ രക്തം അലിയിച്ചു കളയുകയോ പോലുള്ള ചികിത്സാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു.

വാര്‍ധക്യം, പുകവലി, രക്താതിമര്‍ദ്ദം, ചില തരം കൊഴുപ്പുകള്‍ രക്തത്തില്‍ കൂടുതലായി കാണപ്പെടുക, ഹൈ ഡെന്‍സിറ്റി ലൈപോപ്രോട്ടീന്‍ ഇനത്തില്‍ പെട്ട കൊളസ്റ്ററോള്‍ ആവശ്യത്തിനുണ്ടാവാതിരിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങള്‍, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകള്‍ ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മര്‍ദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.വികസിതരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. വികസ്വര രാജ്യങ്ങളില്‍ പൊതുവേ എയ്ഡ്സിനും ശ്വാസകോശത്തിലെ അണുബാധക്കും ശേഷം മൂന്നാമത്തെ പ്രധാനപ്പെട്ട മരണകാരണമാണ് ഹൃദയാഘാതം. മറ്റു വികസ്വരരാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ ഹൃദയധമനികളിലെ തകരാറുകള്‍ ആണ് ഏറ്റവും കൂടുതല്‍ മരണകാരണമാകുന്നത്.
ബ്ലര്‍ബ്

വാര്‍ധക്യം, പുകവലി, രക്താതിമര്‍ദ്ദം, ചില തരം കൊഴുപ്പുകള്‍ രക്തത്തില്‍ കൂടുതലായി കാണപ്പെടുക, ഹൈ ഡെന്‍സിറ്റി ലൈപോപ്രോട്ടീന്‍ ഇനത്തില്‍ പെട്ട കൊളസ്റ്ററോള്‍ ആവശ്യത്തിനുണ്ടാവാതിരിക്കുക, പ്രമേഹം, വ്യായാമക്കുറവ്, പൊണ്ണത്തടി, വൃക്കകളുടെ അസുഖങ്ങള്‍, അമിതമായി മദ്യപിക്കുക, മയക്കുമരുന്നുകള്‍ ഉപയോഗിക്കുക, സ്ഥിരമായി മാനസികസമ്മര്‍ദ്ദമുണ്ടാവുക എന്നിവയെല്ലാം ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്

Categories: FK Special
Tags: heart attack