ബോട്ടിലിംഗ് പ്ലാന്റുകള്‍ സുസജ്ജം

ബോട്ടിലിംഗ് പ്ലാന്റുകള്‍ സുസജ്ജം

കൊച്ചി : സംസ്ഥാനത്തെ എല്ലാ ബോട്ടിലിംഗ് പ്ലാന്റുകളും സുസജ്ജമാണെന്നു എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോര്‍ഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരുമായ വി സി അശോകന്‍ പ്രസ്താവിച്ചു.

എല്ലാ പ്ലാന്റുകളിലും തൃപ്തികരമായ രീതിയില്‍ പാചകവാതകം സ്റ്റോക് ഉണ്ട്. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പാചകവാതക ലഭ്യതയെ കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബോട്ടിലിംഗ് പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാണ്. വീടുകളില്‍ യഥാസമയം പാചകവാതക സിലിണ്ടറുകള്‍ തടസ്സമില്ലാതെ എത്തിക്കാന്‍ ശക്തമായ സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. എണ്ണ ഉല്‍പ്പാദന കമ്പനികള്‍ ഏതു ഘട്ടങ്ങളിലും ജനങ്ങളെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News