അദാനി 100 കോടിയും ഉദയ് കോട്ടക് 50 കോടിയും നല്‍കും

അദാനി 100 കോടിയും ഉദയ് കോട്ടക് 50 കോടിയും നല്‍കും
  • പിഎം ഫണ്ടിലേക്ക് കൊട്ടക് മഹീന്ദ്രയും ഉദയ് കൊട്ടക്കും ചേര്‍ന്ന് നല്‍കും 50 കോടി രൂപ
  • അദാനി ഫൗണ്ടേഷന്‍ 100 കോടി രൂപ നല്‍കും

ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഫൗണ്ടേഷന്‍ 100 കോടി രൂപ നല്‍കും. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കാണ് തുക നല്‍കുക. കോവിഡിനെ നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദാനി ഫൗണ്ടേഷന്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ ഗൗതം അദാനി കഴിഞ്ഞ ദിവസം ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്കും സിഇഒ ഉദയ് കൊട്ടക്കും ചേര്‍ന്ന് 50 കോടി രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് തന്നെയാണ് തുക നല്‍കുക.

ബാങ്കിന്റെ വക 25 കോടി രൂപയും ഉദയ് കൊട്ടക്കിന്റെ വക 25 കോടി രൂപയുമാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക. ഇതിന് പുറമേ മഹാരാഷ്ട്രയ്ക്ക് മാത്രമായി 10 കോടി രൂപ നല്‍കുമെന്നും ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കോവിഡ് സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ സാമ്പത്തിക സഹായം ഉടന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു-ബാങ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായഹസ്തവുമായി എത്തിക്കഴിഞ്ഞു.

Comments

comments

Categories: FK News
Tags: Adani kotak

Related Articles