2020 ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 വില പ്രഖ്യാപിച്ചു

2020 ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 വില പ്രഖ്യാപിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.26 ലക്ഷം രൂപ

ന്യൂഡെല്‍ഹി: 2020 മോഡല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. 9.26 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

മുന്‍ഗാമിയുടെ അതേ സ്‌റ്റൈലിംഗ് നിലനിര്‍ത്തിയാണ് പുതിയ അയേണ്‍ 883 വരുന്നത്. ടക്ക് & റോള്‍ ഡിസൈനോടുകൂടിയ സിംഗിള്‍ സീറ്റ്, ഡ്രാഗ് സ്‌റ്റൈല്‍ ഹാന്‍ഡില്‍ബാറുകള്‍ എന്നിവ തുടര്‍ന്നും കാണാം.

ബ്ലാക്ക് ഡെനിം, ബരാക്യൂഡ സില്‍വര്‍ ഡെനിം, റിവര്‍ റോക്ക് ഗ്രേ, സ്‌കോര്‍ച്ച്ഡ് ഓറഞ്ച്/ സില്‍വര്‍ ഫ്‌ളക്‌സ് എന്നീ നാല് പെയിന്റ് ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. കളര്‍ ഓപ്ഷനുകള്‍ ഏതായാലും എന്‍ജിന്‍, എക്‌സോസ്റ്റ്, സൈഡ് പാനലുകള്‍ എന്നിവ ബ്ലാക്ക് പൗഡര്‍ കോട്ടിംഗ് ഉള്ളതായിരിക്കും. കറുത്ത, 9 സ്‌പോക്ക് അലോയ് വീലുകളില്‍ സില്‍വര്‍ ഹൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നു.

883 സിസി, വി ട്വിന്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് ഇവൊലൂഷന്‍ എന്‍ജിനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ അയേണ്‍ 883 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 3,500 ആര്‍പിഎമ്മില്‍ 70 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡുവല്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം സിംഗിള്‍ ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരു വശങ്ങളിലായി സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും.

മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസ് ചെയ്യുന്നതിന് നിരവധി ആക്‌സസറികള്‍ ലഭിക്കും. സ്‌റ്റൈലിംഗ് ആക്‌സസറികള്‍ മുതല്‍ പെര്‍ഫോമന്‍സ് പാര്‍ട്ടുകള്‍ വരെ വാങ്ങാന്‍ കഴിയും.

Comments

comments

Categories: Auto