24 മണിക്കൂറും സേവനം ഉറപ്പാക്കുമെന്ന് വോഡഫോണ്‍ ഐഡിയ

24 മണിക്കൂറും സേവനം ഉറപ്പാക്കുമെന്ന് വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: കൊറോണ പടരുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ വീടുകളില്‍ സുരക്ഷിതരായിരിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വോഡഫോണ്‍ ഐഡിയയുടെ 4ജി പ്ലസ് നെറ്റ്വര്‍ക്ക് ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ അറിയിച്ചു.

ടെലികോം ഒരു അവശ്യ സേവനമായതിനാല്‍ തങ്ങളുടെ ശൃംഖല തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിര്‍ണായക നടപടികള്‍ ഉറപ്പിക്കുന്നതിനായി റിസ്‌ക്ക് മൈഗ്രേഷന്‍ പ്രോട്ടോക്കോളുകള്‍ നടപ്പാക്കി സമഗ്രമായ പ്രതികരണ പദ്ധതി സജ്ജീവമാക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

തങ്ങളുടെ ബിസിനസ് കണ്ടിന്യുവിറ്റി പദ്ധതി എല്ലാ പ്രവര്‍ത്തനങ്ങളിലും വിലയിരുത്തിയാണ് മുന്നേറുന്നത്. പൂനെയിലും ഹൈദരാബാദിലുമുള്ള പതാക വാഹക സൂപ്പര്‍ എന്‍ഒസിയാണ് തങ്ങളുടെ 22 സര്‍ക്കിളുകളുടേയും കേന്ദ്രീകൃത നിരീക്ഷണവും നെറ്റ് വര്‍ക്കിന്റെ നിയന്ത്രണവും നടത്തുന്നത്. ഏതെങ്കിലും ഒരു മേഖലയിലെ സംവിധാനങ്ങള്‍ക്കു പ്രശ്നമുണ്ടായാല്‍ അടുത്ത കേന്ദ്രത്തിലൂടെ അതു മറികടക്കാനും അതു വഴി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇതു സഹായിക്കുന്നുവെന്ന് കമ്പനി പറയുന്നു.

വീഡിയോ കോണ്‍ഫറന്‍സുകളും കോണ്‍കോളുകളും വഴി സുപ്രധാന സംഘാംഗങ്ങള്‍ പങ്കെടുക്കുന്ന വെര്‍ച്വര്‍ വാര്‍ റൂമുകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. ഓപറേഷന്‍സ്, സര്‍ക്കിളുകള്‍, എസ്എന്‍ഒസി, പങ്കാളികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സംഘാംഗങ്ങള്‍ പ്രവര്‍ത്തന മേഖലയിലേക്കു തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ സമയത്തെ ഉയര്‍ന്ന വോയ്സ്, ഡാറ്റാ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാനാവുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും ഇക്കാര്യം ഞങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും കമ്പനി പറയുന്നു.

വോഡഫോണ്‍ ഐഡിയയില്‍ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതാണ് തങ്ങളുടെ പ്രഥമ പരിഗണന. ജീവനക്കാരില്‍ ഭൂരിഭാഗത്തേയും വീടുകളില്‍ നിന്നു ജോലി ചെയ്യാനായി നിയോഗിച്ചിരിക്കുകയാണ്. ചില നിര്‍ണായക വിഭാഗങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചുരുക്കം ജീവനക്കാരുമായി പ്രവര്‍ത്തിച്ച് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറഉം സേവനം ഉറപ്പാക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

Comments

comments

Categories: FK News