ഓയോ ഹോംസ് സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ഓയോ ഹോംസ് സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

ന്യൂഡെല്‍ഹി: ലോകത്ത് പടന്നു പിടിക്കുന്ന മഹാമാരിയായ കോവിഡ് 19 നെ ചെറുക്കന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഓയോ ഹോംസ് അറിയിച്ചു.

‘ഞങ്ങളുടെ ജീവനക്കാര്‍, അതിഥികള്‍ ഉള്‍പ്പെടെ എല്ലാവരുടേയും സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രാധാന്യം. നിലവിലെ സാഹചര്യത്തില്‍ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് നല്‍കിയിട്ടുള്ള ഇളവുകള്‍ക്കനുസൃതമായി കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കഴിയുന്ന മേഖലകളില്‍ പ്രസക്തമായ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, പ്രാദേശിക അധികാരികള്‍ എന്നുവരുമായി സഹകരിച്ച് ഓയോ ശൃംഖലയില്‍ പെട്ട ഹോട്ടലുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ യാത്രികര്‍, പേയിങ് ഗസ്റ്റുകള്‍, വിനോദ യാത്രികര്‍ തുടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി നാമ മാത്രമായ നിരക്കില്‍ നല്‍കും. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, കപ്പല്‍, വിമാന ജീവനക്കാര്‍, തുടങ്ങി ഈ അസാധാരണ സാഹചര്യത്തില്‍ കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ക്ക് ഓയോ ഹോട്ടല്‍സ്, ഓയോ ലൈഫ് എന്നിവര്‍ സംയുക്തമായി സൗകര്യങ്ങള്‍ ഒരുക്കും.
ഇതിനായി വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒരു പ്രത്യേക ഹെല്‍പ് ലൈന്‍ ഡസ്‌ക്കും ഒരുക്കിയിട്ടുണ്ടെന്നും,’ ഓയോ അറിയിച്ചു.

‘ഇത്തരത്തിലുള്ള ഉപഭോക്താക്കളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഞങ്ങളുടെ ജീവനക്കാര്‍ക്ക് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ ഉള്‍പ്പെടയുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ലഭ്യമാക്കും. കൂടാതെ ഇത്തരം സ്ഥലങ്ങള്‍ വളരെ ശുചിയായി സൂക്ഷിക്കുമെന്നും,’ ഓയോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Oyo homes