നീപ്‌കോ, ടിഎച്ച്ഡിസി എന്നിവയിലെ സര്‍ക്കാര്‍ ഓഹരികള്‍ എന്‍ടിപിസി ഏറ്റെടുത്തു

നീപ്‌കോ, ടിഎച്ച്ഡിസി എന്നിവയിലെ സര്‍ക്കാര്‍ ഓഹരികള്‍ എന്‍ടിപിസി ഏറ്റെടുത്തു

ഈ ഏറ്റെടുക്കലിനെ അനുബന്ധ കക്ഷികള്‍ക്കിടയിലെ ഇടപാടായാണ് സെബി കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: രണ്ട് ജലവൈദ്യുതി ഉല്‍പ്പാദന കമ്പനികളായ ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (നീപ്‌കോ) എന്നിവയിലെ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ഓഹരികള്‍ 11,500 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദന കമ്പനിയായ എന്‍ടിപിസി പ്രഖ്യാപിച്ചു. ടിഎച്ച്ഡിസിയില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്ന 74.496 ശതമാനം ഓഹരി വിഹിതം മൊത്തമായി 7,500 കോടി രൂപയ്ക്ക് വാങ്ങുന്നതിന് കരാറില്‍ ഒപ്പുവെച്ചതായി കമ്പനി ഓഹരി വിപണികളെ അറിയിച്ചു. അതുപോലെ, നീപ്‌കോയിലെ 100 ശതമാനം സര്‍ക്കാര്‍ ഓഹരികളും 4,000 കോടി രൂപയ്ക്ക് എന്‍ടിപിസി ഏറ്റെടുത്തു.

മന്ത്രിസഭയു ഈ ഏറ്റെടുക്കലിനെ അനുബന്ധ കക്ഷികള്‍ക്കിടയിലെ ഇടപാടായാണ് ടെ സാമ്പത്തിക കാര്യ സമിതിയും വിപണി മല്‍സര നിയന്ത്രണ സംവിധാനവും കഴിഞ്ഞ വര്‍ഷം ഈ ഇടപാടുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.ഓഹരി വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണക്കാക്കിയിട്ടുള്ളത്. അതിനാല്‍ ഈ ഇടപാടുകളെ ഓപ്പണ്‍ ഓഫര്‍ സംബന്ധിച്ച വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കി.

വടക്കുകിഴക്കന്‍ മേഖലയില്‍ 1,500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദന ശേഷിയുള്ള നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന നീപ്‌കോയുടെ 100 ശതമാനം ഓഹരിയും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലായിരുന്നു. ടിഎച്ച്ഡിസി ഇന്ത്യയില്‍ 25 ശതമാനം ഓഹരി ഉത്തര്‍പ്രദേശ് സര്‍ക്കാരിനുണ്ട്. എന്‍ടിപിസി നീപ്‌കോയുടെ ഒരു ഓഹരിക്ക് 11.08 രൂപയും ടിഎച്ച്ഡിസിയുടെ ഒരു ഓഹരിക്ക് 2,746.31 രൂപയും നല്‍കി. നിലവില്‍ ഈ രണ്ട് കമ്പനികളും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

നേരത്തെ എന്‍ടിപിസി സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡിലെ (എസ്‌ജെവിഎന്‍എല്‍) കേന്ദ്ര സര്‍കക്കാരിന്റെ ഓഹരികള്‍ വാങ്ങാന്‍ നോക്കിയിരുന്നു. എന്നാല്‍, ഈ ജലവൈദ്യുത കമ്പനിയില്‍ ന്യൂനപക്ഷ ഓഹരി പങ്കാളിത്തമുള്ള ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്ന് ഈ കരാറുമായി മുന്നോട്ടുപോകാനായില്ല.

Comments

comments

Categories: FK News
Tags: NTPC