അഫിംഡ് നെറ്റ്‌വര്‍ക്ക്‌സിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു

അഫിംഡ് നെറ്റ്‌വര്‍ക്ക്‌സിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു

സാന്‍ഫ്രാന്‍സിസ്‌കോ: 5 ജി സ്‌പെഷ്യലിസ്റ്റ് കമ്പനിയായ അഫിംഡ് നെറ്റ്‌വര്‍ക്ക്‌സിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. സ്വയംപ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, വെര്‍ച്വല്‍ റിയാലിറ്റി, മറ്റ് സ്മാര്‍ട്ട് വ്യവസായിക ഉപയോഗങ്ങള്‍, സേവന മേഖല എന്നിവ ഉള്‍പ്പെടെ ബിസിനസുകള്‍ക്കും സമൂഹത്തിനും പുതിയ അവസരങ്ങള്‍ 5ജിയിലൂടെ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.

‘ഓപ്പറേറ്റര്‍മാരുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനും ചെലവ് കുറയ്ക്കാനും വരുമാനമുണ്ടാക്കുന്ന പുതിയ സേവനങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കാനും സഹായിക്കാന്‍ അഫിംഡ് നെറ്റ്‌വര്‍ക്കിന്റെ പൂര്‍ണമായും വിര്‍ച്വലൈസ്ഡ് ആയതും ക്ലൗഡ് സ്വഭാവത്തിലുള്ളതുമായ മൊബീല്‍ നെറ്റ്‌വര്‍ക്കിലൂടെ സാധിക്കും,’ മൈക്രോസോഫ്റ്റ് ഉടമകളായ അസുര്‍ നെറ്റ്‌വര്‍ക്കിംഗിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് യൂസഫ് ഖാലിദി പ്രസ്താവനയില്‍ പറഞ്ഞു. ഇടപാടിന്റെ മൂല്യം ഇരുകമ്പനികളുടെയും പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടില്ല.
വ്യത്യസ്തമായ വ്യാവസായിക ഉപയോഗങ്ങളിലേക്ക് 5ജിയെ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങളും പരിശ്രമങ്ങളും മൈക്രോസോഫ്റ്റ് ഊര്‍ജിതമാക്കുകയാണ്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് 5ജിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള അവതരണം നടന്നത്.

Comments

comments

Categories: FK News
Tags: Microsoft