മാര്‍ച്ച് പാദത്തില്‍ 10 ഐപിഒ, ശരാശരി ഇടപാട് വലുപ്പം 1 മില്യണ്‍ ഡോളര്‍

മാര്‍ച്ച് പാദത്തില്‍ 10 ഐപിഒ, ശരാശരി ഇടപാട് വലുപ്പം 1 മില്യണ്‍ ഡോളര്‍

രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റിന്റേത്

മുംബൈ: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മൊത്തം 1.41 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന 10 പ്രഥമ ഓഹരി വില്‍പ്പനകള്‍ക്കാണ് രാജ്യത്തെ ഓഹരി വിപണികള്‍ സാക്ഷ്യം വഹിച്ചത്. ശരാശരി ഇടപാട് വലുപ്പം മില്യണ്‍ യുഎസ് ഡോളറായിരുന്നു. എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്‌സിന്റെ ഓഹരി വില്‍പ്പന മാത്രം 1.4 ബില്യണ്‍ യുഎസ് ഡോളറിന്റെ സമാഹരണം നടത്തി. ഉപഭോക്തൃ ഉല്‍പ്പന്ന- റീട്ടെയ്ല്‍ മേഖലയില്‍ നിന്ന് മൂന്ന് ഐപിഒകള്‍ നടപ്പു പാദത്തില്‍ ഉണ്ടായെന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ന്റെ ആദ്യ പാദത്തിലെ ഐപിഒകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റിന്റേത്. ഇഷ്യു വലുപ്പം 1.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 22 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് നടന്നത്.

പ്രധാന വിപണികളില്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നിവയില്‍ ആദ്യ പാദത്തില്‍ ഒരു ഐപിഒ ഉണ്ടായിരുന്നു, 2019 ന്റെ ആദ്യ പാദത്തിലും നാലാം പാദത്തിലും അഞ്ച് വീതവും 80 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന വിപണികളായ എന്‍എസ്ഇയിലും ബിഎസ്ഇയിലും ആദ്യ പാദത്തില്‍ ഒരു ഐപിഒ ഉണ്ടായിരുന്നു. 2019 ന്റെ ആദ്യ പാദത്തിലും നാലാം പാദത്തിലും അഞ്ച് വീതം ഐപിഒകള്‍ നടന്നിരുന്നതില്‍ നിന്ന് 80 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എംഇ വിപണികളില്‍, ജനുവരി-മാര്‍ച്ച് കാലയളവില്‍ ഒമ്പത് ഐപിഒകള്‍ നടന്നു. 2019 ആദ്യ പാദത്തില്‍ 15 ഐപിഒകള്‍ നടന്നതില്‍ നിന്ന് 40 ശതമാനം ഇടിവും 2019 അവസാന പാദത്തില്‍ 6 ഐപിഒകള്‍ നടന്നതില്‍ നിന്ന് 50 ശതമാനം വര്‍ധനയുമാണിത്.

‘കൊറോണ വൈറസ് വ്യാപനം ആഗോള തലത്തില്‍ എല്ലാ വിപണികളിലും ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ മൂലധന വിപണികളിലും വിപണി മൂല്യത്തില്‍ വലിയ ഒലിച്ചുപോക്ക്. കമ്പനികള്‍ വീണ്ടെടുക്കാന്‍ സമയമെടുക്കും. ഇത് ദീര്‍ഘകാല നിക്ഷേപത്തിനുള്ള അവസരമൊരുക്കുമെങ്കിലും, ഹ്രസ്വകാലത്തേക്ക് നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നു. നിലവിലെ സാമ്പത്തിക കാലാവസ്ഥയില്‍ ലൈഫ് സയന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിജിറ്റല്‍ തുടങ്ങിയ മേഖലകള്‍ ഉടന്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യതയുണ്ട്,’
ഇ.വൈ ഇന്ത്യയുടെ പാര്‍ട്ണറും നാഷ്ണല്‍ ലീഡറുമായ (ഫിനാന്‍ഷ്യല്‍, എക്കൗണ്ടിംഗ്, ഉപദേശക സേവനങ്ങള്‍) സന്ദീപ് ഖേതന്‍ പറഞ്ഞു.

മാര്‍ച്ചില്‍ കൊറോണ വൈറസ് വ്യാപനം വലിയ ഇടിവുകള്‍ക്കും ചാഞ്ചാട്ടങ്ങള്‍ക്കുമാണ് ഇന്ത്യന്‍ മൂലധന വിപണിയില്‍ കളമൊരുക്കിയത്. ഒരു ലക്ഷം കോടിക്ക് മുകളിലുള്ള അറ്റ പിന്‍വലിക്കല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തി. മുന്‍നിര കമ്പനികളേറേയും വിപണി മൂല്യത്തില്‍ വന്‍ നഷ്ടം രേഖപ്പെടുത്തി.

Comments

comments

Categories: FK News
Tags: IPO