എന്തു കൊണ്ട് കൊറോണക്കാലത്ത് ക്യൂബയുടെ മെഡിക്കല്‍ സംഘം ശ്രദ്ധിക്കപ്പെടുന്നു ?

എന്തു കൊണ്ട് കൊറോണക്കാലത്ത് ക്യൂബയുടെ മെഡിക്കല്‍ സംഘം ശ്രദ്ധിക്കപ്പെടുന്നു ?

കൊറോണ വൈറസിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ഈ വൈറസ് സൃഷ്ടിച്ച വലിയ പ്രതിസന്ധിയെ നേരിടാന്‍ അമേരിക്കയും, യൂറോപ്പും കഷ്ടപ്പെടുമ്പോള്‍ ക്യൂബ എന്ന ചെറുരാജ്യത്തിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ പതിയുന്നത്. കാരണം അവര്‍ വികസിപ്പിച്ച മരുന്നും ക്യൂബയുടെ മെഡിക്കല്‍ സംഘവുമാണു കൊറോണയെ പ്രതിരോധിക്കാന്‍ അനുയോജ്യമെന്നു കണ്ടെത്തിയിരിക്കുന്നത്.

ലോകമെങ്ങും ഭീതി വിതച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന വലിയ മഹാമാരിക്കെതിരേ ശ്രദ്ധേയ പോരാട്ടം നടത്തുന്നത് ഒരു കൊച്ചു രാജ്യമായ ക്യൂബയിലെ മെഡിക്കല്‍ സംഘമാണ്. കഴിഞ്ഞ 60 വര്‍ഷമായി കരീബിയന്‍ രാജ്യമായ ക്യൂബ ലോകമെമ്പാടുമുള്ള ദുരന്ത സ്ഥലങ്ങളിലെ മനുഷ്യരെ സഹായിക്കാന്‍ ‘ വെളുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ സൈന്യം ‘ എന്നു അവര്‍ തന്നെ വിശേഷിപ്പിക്കുന്ന മെഡിക്കല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും യൂറോപ്യന്‍ രാജ്യമായ ഇറ്റലിയില്‍ ക്യൂബ 52 അംഗ മെഡിക്കല്‍ സംഘത്തെ വിന്യസിച്ചു. കൊറോണ വൈറസ് ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയെ സഹായിക്കുന്നതിനാണ് അവര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വിന്യസിച്ചത്. തങ്ങളുടെ വൈദ്യസഹായം ആവശ്യമുള്ള രാജ്യങ്ങള്‍ക്കു ക്യൂബ അത് നല്‍കുന്നത് ആ രാജ്യത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മാത്രമല്ല, അതിനോടൊപ്പം ക്യൂബയുടെ മെഡിക്കല്‍ നയതന്ത്രം പ്രചരിപ്പിക്കാന്‍ വേണ്ടിയുമാണ്. യുഎസ് ഉപരോധത്തെ തുടര്‍ന്നു ബുദ്ധിമുട്ട് അനുഭവിക്കുന്ന സമ്പദ്‌രംഗത്തെ ഉത്തേജിപ്പിക്കാനും മെഡിക്കല്‍ ഡിപ്ലോമസിയിലൂടെ ക്യൂബ ലക്ഷ്യമിടുന്നുണ്ട്.

മെഡിക്കല്‍ ഡിപ്ലോമസി

ഓരോ രാജ്യങ്ങള്‍ക്കും, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും, ഇടപാടുകള്‍ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ചില രീതികള്‍ ഉണ്ടാകും. ആ രീതിയെ നയതന്ത്രം എന്നാണു പൊതുവേ വിളിക്കുന്നത്. ടൂറിസം, സ്‌പോര്‍ട്‌സ്, രാഷ്ട്രീയം എന്നിവ ഉപയോഗിച്ചുള്ള നയതന്ത്രം ചില രാജ്യങ്ങള്‍ പിന്തുടരുന്നത് നമ്മള്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ടൂറിസത്തിനും, സ്‌പോര്‍ട്‌സിനും, രാഷ്ട്രീയത്തിനും പുറമേ വേറെ മേഖലകളെ ഉപയോഗപ്പെടുത്തിയുള്ള നയതന്ത്രവുമുണ്ട്. അത്തരത്തിലൊന്നാണു മെഡിക്കല്‍ ഡിപ്ലോമസി. ഇന്നു വന്‍ പ്രാധാന്യം നേടിയിരിക്കുന്ന ഒന്നാണു മെഡിക്കല്‍ ഡിപ്ലോമസി. പ്രത്യേകിച്ച്, കോവിഡ്-19 ലോകമെങ്ങും ഭീതി വിതച്ചിരിക്കുന്ന പശ്ചാത്തലത്തില്‍. കോവിഡ്-19 നെതിരേയുള്ള പോരാട്ടത്തെ മൂന്നാം ലോക മഹായുദ്ധമായി കണക്കാക്കുന്നുണ്ട്. ഈ യുദ്ധത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിലേതു പോലെ അച്ചുതണ്ട് ശക്തികളും, സഖ്യകക്ഷികളും ഇല്ലെന്നു മാത്രം. പകരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാവരും കോവിഡ്-19 എന്ന പൊതുശത്രുവിനെതിരേയാണു പോരാടുന്നത്. കോവിഡ്-19 എന്ന മഹാമാരിയുടെ സ്വഭാവവും ലോകമെങ്ങും അതിവേഗം വ്യാപിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് മെഡിക്കല്‍ ഡിപ്ലോമസിയുടെ ആവശ്യകത ഉയര്‍ന്നുവന്നിരിക്കുകയാണ്.

ക്യൂബന്‍ വിപ്ലവത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ മുതല്‍, അതിന്റെ നേതാവ് ഫിഡല്‍ കാസ്‌ട്രോ, സാര്‍വത്രിക ആരോഗ്യസംരക്ഷണവും അന്താരാഷ്ട്രവത്ക്കരണവും(ൗിശ്‌ലൃമെഹ വലമഹവേരമൃല മിറ ശിലേൃിമശേീിമഹശാെ) രാജ്യ തന്ത്രത്തില്‍ പ്രധാനമാണെന്നു വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരേ അവസരങ്ങള്‍ ഉണ്ടായിരിക്കണമെന്ന സോഷ്യലിസ്റ്റ് ആശയത്തെ അടിസ്ഥാനമാക്കി, ഈ ആശയങ്ങള്‍ ആഗോളതലത്തില്‍ നടപ്പിലാക്കണമെന്നും ക്യൂബ ആഗ്രഹിച്ചു. 1959 ലെ വിപ്ലവത്തെ തുടര്‍ന്ന്, പുതുതായി ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ഫിഡല്‍ കാസ്‌ട്രോ ക്യൂബയില്‍ സ്ഥാപിച്ചു. ആ ഭരണകൂടത്തിന്റെ മൂലക്കല്ലായിരുന്നു ആരോഗ്യസംരക്ഷണവും സൗജന്യ വിദ്യാഭ്യാസവും. വിപ്ലവത്തിനു ശേഷം ക്യൂബ, സര്‍ക്കാര്‍ നിയന്ത്രണത്തില്‍, കേന്ദ്രീകൃത സോവിയറ്റ് സമ്പ്രദായത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തുടനീളം പോളി ക്ലിനിക്കുകളുടെ ഒരു ശൃംഖല സ്ഥാപിച്ചു. ആരോഗ്യപരിചരണം ഇതിലൂടെ ഉറപ്പാക്കുകയും ചെയ്തു.1960 കളിലുടനീളം, മറ്റ് വികസ്വര രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാന്‍ നയതന്ത്ര ഉപകരണമായി ക്യൂബ ഡോക്ടര്‍മാരെ ഉപയോഗിക്കാനും തുടങ്ങി. ഇന്നു ക്യൂബ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് പുകയിലയോ, പഞ്ചസാരയോ അല്ല. പകരം, ഡോക്ടര്‍മാരുടെ സേവനമാണ്. ക്യൂബയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കു വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതും ഡോക്ടര്‍മാരുടെ സേവനമായിരിക്കുന്നു.

എന്തു കൊണ്ടാണു ക്യൂബയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരുള്ളത് ?

ശരാശരി വേതനം പ്രതിമാസം 20 ഡോളര്‍ മാത്രമുള്ള ക്യൂബ പോലെ ഒരു രാജ്യത്തിന് എങ്ങനെ വികസിത രാജ്യങ്ങളിലെ ജനസംഖ്യയെ പോലെ ആരോഗ്യകരമായി നിലനില്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. മികച്ച പരിശീലനം ലഭിച്ച, ഗുണനിലവാരമുള്ള ഡോക്ടര്‍മാരെയും അവര്‍ക്കു ജോലി ചെയ്യാനുള്ള നല്ലൊരു ആരോഗ്യസംരക്ഷണ സംവിധാനത്തെയും സൃഷ്ടിക്കാനുള്ള ക്യൂബയുടെ കഴിവാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണം. ക്യൂബയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെ മറ്റ് രാജ്യങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള പ്രധാന വ്യത്യാസമെന്നത് ക്യൂബയിലെ മെഡിക്കല്‍ കെയര്‍ അഥവാ ആരോഗ്യപരിചരണം ഓരോ പൗരന്റെയും മൗലികാവകാശമായി ഭരണഘടന കണക്കാക്കുന്നു എന്നതാണ്. ഇക്കാര്യം ഭരണഘടനയില്‍ എഴുതിവച്ചിട്ടുമുണ്ട്. എന്നാല്‍ യുഎസ് പോലുള്ള രാജ്യങ്ങളിലാകട്ടെ, ആരോഗ്യസംരക്ഷണ സംവിധാനം രോഗികളെ ഉപഭോക്താക്കളായിട്ടാണു കണക്കാക്കുന്നത്. ഒരാള്‍ക്ക് പരിചരണം ആവശ്യമായി വന്നാല്‍ അയാള്‍ക്ക് ക്യൂബയിലേതു പോലെ ആരോഗ്യപരിചരണം മൗലികാവകാശമായി ലഭിക്കില്ല. പകരം പണം അടയ്‌ക്കേണ്ടതായി വരും. ഇവിടെയാണു ക്യൂബന്‍ മെഡിക്കല്‍ കെയറിന്റെ ഗുണനിലവാരം വ്യത്യസ്തമാകുന്നത്. ക്യൂബയുടെ വിപ്ലവകരമായ സോഷ്യലിസം മികച്ച ആരോഗ്യസംരക്ഷണത്തിനുള്ള സാഹചര്യങ്ങള്‍ കൂടി സൃഷ്ടിച്ചു എന്നതാണു വാസ്തവം.

ക്യൂബന്‍ ഡോക്ടര്‍മാരുടെ ദൗത്യം

ക്യൂബന്‍ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത് 1960 മുതല്‍ ഇന്നുവരെ 164 രാജ്യങ്ങളിലായി 6,00,000 മിഷനുകളില്‍ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സജീവമായിട്ടുണ്ടെന്നാണ്. ഇപ്പോഴും 67 രാജ്യങ്ങളില്‍, പ്രത്യേകിച്ച് ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 50,000 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ക്യൂബന്‍ മെഡിക്കല്‍ സംഘം സജീവമാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യൂബയില്‍ ആളോഹരി (ുലൃ രമുശമേ)ഡോക്ടര്‍മാര്‍ മൂന്നിരട്ടിയിലധികം വരും. 1963 ല്‍ അല്‍ജീരിയയിലേക്കാണ് ക്യൂബ ആദ്യമായി ഡോക്ടര്‍മാരുടെ സംഘത്തെ ദൗത്യത്തിനായി അയച്ചത്. പിന്നീട് വിവിധ രാജ്യങ്ങളെ സഹായിക്കാന്‍ ക്യൂബ അവരുടെ മെഡിക്കല്‍ സംഘത്തെ ദൗത്യത്തിനു നിയോഗിച്ചിട്ടുണ്ട്. ക്യൂബ ഏറ്റവും വലിയ സംഘത്തെ നിയോഗിച്ചിട്ടുള്ളത് വെനസ്വേലയിലാണ്. ഇതിനു പകരമായി വെനസ്വേല ക്യൂബയ്ക്കു നല്‍കുന്നത് എണ്ണയാണ്.

Comments

comments

Categories: Top Stories

Related Articles