ലോകത്തെ ആദ്യ ടാറ്റൂ കാറുമായി ലെക്‌സസ്

ലോകത്തെ ആദ്യ ടാറ്റൂ കാറുമായി ലെക്‌സസ്

ടാറ്റൂ കാര്‍’ എന്ന് പേരിട്ട വാഹനം യഥാര്‍ത്ഥത്തില്‍ വെളുത്ത നിറത്തിലുള്ള ലെക്‌സസ് യുഎക്‌സ് കോംപാക്റ്റ് എസ് യുവിയാണ്

ടോക്കിയോ: സ്വന്തം കാറിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നിര്‍ത്താന്‍ ഏറ്റവും എളുപ്പം വ്യത്യസ്തമായി പെയിന്റിംഗ് നടത്തുകയാണ്. ഒന്നുകില്‍ കസ്റ്റം പെയിന്റ് ജോബ് നടത്താം. അല്ലെങ്കില്‍ ശ്രദ്ധപിടിച്ചുപറ്റുന്ന വിധം റാപ്പ് ജോബ് ചെയ്യിപ്പിക്കാം. എന്നാല്‍ കാറില്‍ യഥാര്‍ത്ഥത്തില്‍ പച്ചകുത്തുന്ന മാര്‍ഗമാണ് ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസ് സ്വീകരിച്ചത്.

ലണ്ടന്‍ ആസ്ഥാനമായ ടാറ്റൂ ചിത്രകാരിയായ ക്ലോഡിയ ഡി സാബെയാണ് കാറില്‍ പച്ചകുത്തല്‍ നടത്തിയത്. ലോകത്തെ ആദ്യ ടാറ്റൂ കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ‘ടാറ്റൂ കാര്‍’ എന്ന് പേരിട്ട വാഹനം യഥാര്‍ത്ഥത്തില്‍ വെളുത്ത നിറത്തിലുള്ള ലെക്‌സസ് യുഎക്‌സ് കോംപാക്റ്റ് എസ് യുവിയാണ്.

കോയി കാര്‍പ്പും രണ്ട് ഗോള്‍ഡ്ഫിഷുമാണ് കാറില്‍ പച്ചകുത്തുന്നതിനായി ക്ലോഡിയ ഡി സാബെ തെരഞ്ഞെടുത്ത ഡിസൈന്‍. ഐശ്വര്യവും സ്ഥിരോത്സാഹവും സമ്മാനിക്കുന്ന കോയി, പരമ്പരാഗത ജാപ്പനീസ് കലയില്‍നിന്ന് സ്വീകരിച്ചതാണെന്ന് ലെക്‌സസ് വിശദീകരിച്ചു. ടാറ്റൂ ചെയ്ത ലെക്‌സസ് യുഎക്‌സ് ആറ് മാസമെടുത്താണ് രൂപകല്‍പ്പന ചെയ്തത്. പച്ചകുത്തുന്നതിന് അഞ്ച് ദിവസം വേണ്ടിവന്നു. ‘ടാറ്റൂ കാര്‍’ അനാവരണം ചെയ്തു.

Comments

comments

Categories: Auto
Tags: Lexus