ബിഎസ് 6 മഹീന്ദ്ര എക്‌സ് യുവി 300 ഡീസല്‍ വില പ്രഖ്യാപിച്ചു

ബിഎസ് 6 മഹീന്ദ്ര എക്‌സ് യുവി 300 ഡീസല്‍ വില പ്രഖ്യാപിച്ചു

ബിഎസ് 4 ഡീസല്‍ വേരിയന്റുകളുടെ അതേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര എക്‌സ് യുവി 300 ഡീസല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. സബ്‌കോംപാക്റ്റ് എസ് യുവിയുടെ വിലയില്‍ മാറ്റമില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ബിഎസ് 4 ഡീസല്‍ വേരിയന്റുകളുടെ അതേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. 8.69 ലക്ഷം മുതല്‍ 12.69 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

ബിഎസ് 6 ഡീസല്‍ നിരയില്‍നിന്ന് ഡബ്ല്യു8 എഎംടി വേരിയന്റ് ഒഴിവാക്കിയെന്നതാണ് ഇപ്പോഴത്തെ വലിയ മാറ്റം. ഡബ്ല്യു6, ഫുള്ളി ലോഡഡ് ഡബ്ല്യു8 (ഒ) എന്നീ വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കുന്നത്.

ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിന്‍ 115 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. കരുത്ത് അല്‍പ്പം കുറഞ്ഞു. ബിഎസ് 4 എന്‍ജിന്‍ 117 കുതിരശക്തി പുറപ്പെടുവിച്ചിരുന്നു.അതേസമയം ടോര്‍ക്ക് ഔട്ട്പുട്ടില്‍ മാറ്റമില്ല. 300 ന്യൂട്ടണ്‍ മീറ്റര്‍ തന്നെ. 6 സ്പീഡ് മാന്വല്‍, എഎംടി എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തുടര്‍ന്നും ലഭിക്കും.

ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര എക്‌സ് യുവി 300 പെട്രോള്‍ വേരിയന്റുകള്‍ ഡിസംബറില്‍ പുറത്തിറക്കിയിരുന്നു.

വേരിയന്റ് വില

ഡബ്ല്യു4 8.69 ലക്ഷം
ഡബ്ല്യു6 9.50 ലക്ഷം
ഡബ്ല്യു6 എഎംടി 9.99 ലക്ഷം
ഡബ്ല്യു8 10.95 ലക്ഷം
ഡബ്ല്യു8(ഒ) 12.14 ലക്ഷം
ഡബ്ല്യു8(ഒ) എഎംടി 12.69 ലക്ഷം

Comments

comments

Categories: Auto