ഓഹരിവില ഉയര്‍ന്നു; റിലയന്‍സ് വീണ്ടും മൂല്യമേറിയ കമ്പനി

ഓഹരിവില ഉയര്‍ന്നു; റിലയന്‍സ് വീണ്ടും മൂല്യമേറിയ കമ്പനി
  •  ഓഹരിവില 10 ശതമാനം ഉയര്‍ന്നു
  •  റിലയന്‍സിന്റെ വിപണി മൂലധനം 6,49,838.31 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന പദവി തിരികെ പിടിച്ച് റിലയന്‍സ്. വിപണിയില്‍ ഓഹരിവില 10 ശതമാനത്തോളം ഉയര്‍ന്നതോടെയാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടിസിഎസിനെ മറികടന്ന് റിലയന്‍സ് പദവി കൈക്കലാക്കിയത്.

ബിഎസ്ഇയില്‍ 9.74 ശതമാനം ഉയര്‍ന്ന റിലയന്‍സ് ഓഹരി വില 1035 രൂപയില്‍ എത്തിയിരുന്നു. എന്‍എസ്ഇയില്‍ 9.61 ശതമാനം ഉയര്‍ന്ന് 1034.10 രൂപയിലും വ്യാപാരം നടന്നു. കമ്പനിയുടെ വിപണി മൂലധനം നിലവില്‍ 6,49,838.31 കോടി രൂപയാണ്. ടിസിഎസിന്റെ വിപണി മൂലധനം 6,46,460. 84 ആയിരുന്നു. റിലയന്‍സിലെ ഒരു ചെറിയ ശതമാനം ഓഹരികള്‍ നേടാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് ഓഹരിവിലയില്‍ കുതിപ്പുണ്ടായത്. ഗൂഗിളും ജിയോയയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിവരുന്നതായി അനൗദ്യോഗിക വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. റിലയന്‍സിന്റെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി വിദേശ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികള്‍ കമ്പനി ആവിഷ്‌കരിച്ചുവരികയാണ്.

Comments

comments

Categories: Business & Economy
Tags: Reliance