ലോക്ക്ഡൗണ്‍: രാമക്ഷേത്ര ട്രസ്റ്റിന്റെ യോഗം മാറ്റിവെച്ചു

ലോക്ക്ഡൗണ്‍: രാമക്ഷേത്ര ട്രസ്റ്റിന്റെ യോഗം മാറ്റിവെച്ചു

ല്കനൗ: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യവും ലോക്ക്ഡൗണും കണക്കിലെടുത്ത് ഏപ്രില്‍ നാലിന് അയോധ്യയില്‍ നടക്കാനിരിക്കുന്ന ശ്രീ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ യോഗം മാറ്റിവച്ചു. നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിലെ ‘ഭൂമി പൂജ’ തീയതി ഈ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു.

ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം രണ്ടാമത്തെയോഗമായിരുന്നു അടുത്തമാസം നാലിന് നടക്കേണ്ടിയിരുന്നത്. ഫെബ്രുവരി 19 ന് ഡെല്‍ഹിയില്‍ നടന്ന ആദ്യ യോഗത്തിലാണ് ട്രസ്റ്റിന്റെ തലവനായി മഹന്ത് നൃത്യ ഗോപാല്‍ ദാസിനെയും വിഎച്ച്പി നേതാവ് ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇനി ലോക്ക്ഡൗണിനുശേഷമാകും യോഗത്തിന്റെ തീയതി പ്രഖ്യാപിക്കുക.

Comments

comments

Categories: FK News
Tags: Rama temple