ലോക്ക്ഡൗണ്‍: ജീവനക്കാര്‍ സന്തുഷ്ടരായിരിക്കണമെന്ന് മന്ത്രി 

ലോക്ക്ഡൗണ്‍: ജീവനക്കാര്‍ സന്തുഷ്ടരായിരിക്കണമെന്ന് മന്ത്രി 

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ ‘സന്തുഷ്ടരായിരിക്കാനും’കര്‍മനിരതരായിരിക്കാനും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ താന്‍കൈകാര്യം ചെയ്യുന്ന മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.

ഓഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ജീവനക്കാരുമായി ആശയവിനിമയം നടത്തിയത്. മൂന്ന് മന്ത്രാലയങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ മൂന്ന് മന്ത്രാലയങ്ങളിലെ 400 ഉദ്യോസ്ഥരുമായി സംവദിച്ചത് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിട്ടുമുണ്ട്. അതേസമയം, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താവികരണ മന്ത്രാലയയത്തിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ സമയവും ലഭ്യമാക്കമമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരോട് ഒരു വര്‍ക്ക് ലിസ്റ്റ് തയ്യാറാക്കാനും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്തും മന്ത്രാലയങ്ങളില്‍ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജാവദേക്കര്‍ പറയുന്നു.

Comments

comments

Categories: Politics

Related Articles