കൊറോണ: കമല്‍ഹാസന്‍ സ്വവസതി ആശുപത്രിയാക്കാന്‍ വിട്ടുനല്‍കും

കൊറോണ: കമല്‍ഹാസന്‍ സ്വവസതി ആശുപത്രിയാക്കാന്‍ വിട്ടുനല്‍കും

ചെന്നൈ: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റാന്‍ തന്റെ വസതി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ കമല്‍ഹാസന്‍ അധികൃതരെ അറിയിച്ചു. താരം മുന്‍പ് താമസിച്ചിരുന്ന വസതിയാണ് ചികിത്സക്കായി വിട്ടുനല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളും കൂടാതെ സ്വകാര്യ ആശുപത്രികളും കോവിഡ് ബാധിതരെ ചികിത്സിക്കാനായി തയ്യാറാക്കുകയാണ്. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ നിലവില്‍ സംവിധാനങ്ങളുടെ അപര്യാപ്തത എല്ലാ സംസ്ഥാനത്തുമുണ്ട്. ഇതിനുപുറമേയാണ് പുറത്തുനിന്ന് അവസാന നിമിഷം നാട്ടിലെത്തിയവര്‍. ഇവര്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ നടത്തിയ ശേഷം മാത്രമെ വീടുകളിലേക്ക് പോകാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. ഈ അവസരത്തില്‍ കമല്‍ഹാസന്‍ നടത്തിയ പ്രഖ്യാപനം മറ്റുള്ളവര്‍ക്ക് പ്രചോദനമാകും.

Comments

comments

Categories: FK News