ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയില്‍ കുത്തനേ ഇടിവ് 

ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയില്‍ കുത്തനേ ഇടിവ് 

ഐഇഎക്‌സില്‍ ബുധനാഴ്ച വില്‍പ്പനയ്ക്ക് മുന്‍പ് യൂണിറ്റിന് 1.95 രൂപ എന്ന നിലയ്ക്കായിരുന്നു വൈദ്യുതി വില

ന്യൂഡെല്‍ഹി:  കോവിഡ് 19 നിയന്ത്രിക്കാനുള്ള ലോക്ക്ഡൗണ്‍ കാരണം ഫാക്റ്ററികളും ഓഫീസുകളും അടച്ചുപൂട്ടേണ്ടിവന്നതിനാല്‍ ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയില്‍ ഈ ആഴ്ച ഉണ്ടായത് വന്‍ കുറവ്. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിലെ (ഐഇഎക്‌സ്) സ്‌പോട്ട് വൈദ്യുതി വില റെക്കോഡിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ആവശ്യകത 135 ജിഗാ വാട്ടാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ശരാശരി ഉയര്‍ന്ന ആവശ്യകതയായ 155 ജിഗാവാട്ടിനും ഏറെ താഴെയാണിത്.ഐഇഎക്‌സില്‍ ബുധനാഴ്ച വില്‍പ്പനയ്ക്ക് മുന്‍പ് യൂണിറ്റിന് 1.95 രൂപ എന്ന നിലയ്ക്കായിരുന്നു വൈദ്യുതി വില. അമിതമായ മഴയെത്തുടര്‍ന്ന് 2017 ജൂണില്‍ സ്‌പോട്ട് പവര്‍ വില യൂണിറ്റിന് 1.90 രൂപ എന്ന നിലയിലേക്ക് കുറഞ്ഞതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വില നിലവാരമാണിത്. സംസ്ഥാന വിതരണ സംവിധാനളുടെ വാങ്ങല്‍ കുറഞ്ഞതിനൊപ്പം ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തിയതും വൈദ്യുതി വിതരണത്തിലെ മാന്ദ്യത്തിന് കാരണമായി. വ്യവസായ കേന്ദ്രങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യവും പഞ്ചാബിലെ കര്‍ഷകരില്‍ നിന്നുള്ള ആവശ്യം ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, തെക്ക്, പടിഞ്ഞാറന്‍ ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥമൂലം പല വൈദ്യുതി ജനറേറ്ററുകളും പ്രവര്‍ത്തിക്കാതിരുന്നത് അവിടെ നിന്നുള്ള ആവശ്യകതയെ ഉയര്‍ത്തി.

‘ഞായറാഴ്ച മുതലുള്ള ശരാശരി ക്ലിയറിംഗ് വില യൂണിറ്റിന് 2.15 രൂപയാണ്. മാത്രമല്ല, എക്‌സ്‌ചേഞ്ചില്‍ എത്തുന്ന വില്‍പ്പന ബിഡ്ഡുകള്‍ വാങ്ങല്‍ ബിഡ്ഡുകളേക്കാള്‍ 2.5 ഇരട്ടിയാണ്,’ മാര്‍ച്ച് 25 ന് ഡേ അഹെഡ് മാര്‍ക്കറ്റില്‍ കണ്ടെത്തിയ വില യൂണിറ്റിന് 1.95 രൂപയാണ്, ‘ഐഇഎക്‌സിലെ ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് രോഹിത് ബജാജ് പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ ഇരിക്കുന്നവര്‍ക്ക് തടസമില്ലാത്ത വൈദ്യുതി ലഭ്യമാകാനുള്ള സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News

Related Articles