പ്രതിസന്ധി കാലത്തും ഗള്‍ഫ് കറന്‍സികളുടെ പ്രകടനം മികച്ചതെന്ന് അന്താരാഷ്ട്ര നാണ്യനിധി

പ്രതിസന്ധി കാലത്തും ഗള്‍ഫ് കറന്‍സികളുടെ പ്രകടനം മികച്ചതെന്ന് അന്താരാഷ്ട്ര നാണ്യനിധി

നിലവിലെ പ്രതിസന്ധികളെ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കരുതല്‍ ശേഖരം ഉപയോഗപ്പെടുത്താം

ദുബായ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിലത്തകര്‍ച്ചയും പോലുള്ള പ്രതിസന്ധികള്‍ക്കിടയിലും ഡോളറിനെതിരെ ഗള്‍ഫ് കറന്‍സികളുടെ പ്രകടനം ഉചിതമായ നിലയില്‍ തുടരുന്നതായി അന്താരാഷ്ട്ര നാണ്യനിധി.കോടിക്കണക്കിന് ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രതിസന്ധിയില്‍ നിന്നും ലോകസമ്പദ് വ്യവസ്ഥ കര കയറുന്നതിനനുസരിച്ചരിച്ചായിരിക്കും ഗള്‍ഫ് മേഖലയുടെ വരുംകാലത്തെ സാമ്പത്തിക വളര്‍ച്ചയെന്നും ഐഎംഎഫ് സൂചിപ്പിച്ചു.

”പകര്‍ച്ചവ്യാധിക്ക് പിന്നാലെ കോടിക്കണക്കിന് ഡോളര്‍ മൂല്യം വരുന്ന ഉത്തേജനപാക്കേജുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥ വളരെ വേഗം തിരിച്ചുകയറുമോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും ഗള്‍ഫ് രാജ്യങ്ങളിലെ വളര്‍ച്ച” ഐഎംഎഫിന്റെ പശ്ചിമേഷ്യ, മധ്യ ഏഷ്യ വിഭാഗം ഡയറക്ടര്‍ ജിഹാദ് അസൂര്‍ പറഞ്ഞു.

ഡോളറിനെതിരെ ഗള്‍ഫ് കറന്‍സികളുടെ പ്രകടനം വളരെ മികച്ച നിലയിലായിരുന്നു, ഇപ്പോഴും കരുത്തുറ്റ പ്രകടനമാണ് അവ കാഴ്ചവെക്കുന്നത്. സാമ്പത്തിക തിരിച്ചടികളെ നേരിടുന്നതിന് കരുതല്‍ ധനശേഖരമുള്ള ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ക്ക് അവ ഉപയോഗപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും അസൂര്‍ അഭിപ്രായപെട്ടു.

അതേസമയം ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബല സമ്പദ്‌വ്യവസ്ഥയായ ഒമാന്റെ കാര്യത്തില്‍ മാത്രമാണ് ആശങ്ക നിലനില്‍ക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതകളുള്ള ഒമാനില്‍ കരുതല്‍ ശേഖരവും കുറവായിരിക്കും. അതിനാല്‍ ഭീമമായ സാമ്പത്തിക പാക്കേജുകളോ രാജ്യത്തിന് എടുത്താല്‍ പൊങ്ങാത്ത ധനകാര്യനയങ്ങളോ ഒമാന്‍ പ്രഖ്യാപിക്കാന്‍ ഇടയില്ലെന്നും അസൂര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia