കൊറോണ: രോഗീ പരിചരണം എങ്ങനെ ?

കൊറോണ: രോഗീ പരിചരണം എങ്ങനെ ?

ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കേണ്ടത്. പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുക. പരിചരണം കഴിയുമ്പോള്‍ മാസ്‌ക് യഥാവിധി സംസ്‌കരിക്കുക. ഗ്ലോവ്‌സുകള്‍ ധരിക്കുക

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, പുതിയ തരം കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖമാണ് .വൈറസ് ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴോ ശ്വസിക്കുമ്പോഴോ പുറത്തുവിടുന്ന സ്രവങ്ങള്‍ ശ്വസിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് അണുബാധ പടരും. ഇവ ചുറ്റുമുള്ള പ്രതലങ്ങളില്‍ പതിക്കുകയും മറ്റൊരാള്‍ ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം സ്വന്തം മൂക്ക്, കണ്ണുകള്‍, ചെവികള്‍ എന്നിവയില്‍ സ്പര്‍ശിക്കുകയും ചെയ്താല്‍ അണുബാധ പകരാം. വായുവിലൂടെയല്ലാതെ ശ്വസന സ്രവങ്ങളിലൂടെയും അവയുടെ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്.

പ്രതിരോധമരുന്നുകള്‍ ഒന്നും തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ രോഗം വരും മുന്‍പേ പ്രതിരോധിക്കുക എന്നതാണ് രക്ഷയ്ക്കുള്ള മാര്‍ഗം. വൈറസ് ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴോ ശ്വസിക്കുമ്പോഴോ പുറത്തുവിടുന്ന സ്രവങ്ങള്‍ ശ്വസിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് അണുബാധ പടരും. ഇവ ചുറ്റുമുള്ള പ്രതലങ്ങളില്‍ പതിക്കുകയും മറ്റൊരാള്‍ ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം സ്വന്തം മൂക്ക്, കണ്ണുകള്‍, ചെവികള്‍ എന്നിവയില്‍ സ്പര്‍ശിക്കുകയും ചെയ്താല്‍ അണുബാധ പകരാം. വായുവിലൂടെയല്ലാതെ ശ്വസന സ്രവങ്ങളിലൂടെയും അവയുടെ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്.

വൈറസ് കയറിയാല്‍ ആര് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍നിന്ന് വ്യത്യസ്തമല്ല.സോപ്പും വെള്ളവും ഉപയോഗിച്ച് കൈ പതിവായി വൃത്തിയാക്കുക, വൃത്തിഹീനമായ കൈകളാല്‍ കണ്ണ് മൂക്ക്, ചെവി, വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.ചുമയോ തുമ്മലോ ഉള്ള ആളുമായി ഒരു മീറ്റര്‍ ദൂരം പാലിക്കുക. ശ്വസന ശുചിത്വം പാലിക്കുക. നിങ്ങള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ടിഷ്യു അല്ലെങ്കില്‍ കൈമുട്ട് ഉപയോഗിച്ച് മൂക്കും വായും മൂടുക, സ്മൂകിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ഈ ഘട്ടത്തില്‍ ഫലപ്രദം.

രോഗികളെ പരിചരിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണ്. രോഗമില്ലാത്തവര്‍ മാസ്‌ക് ധരിക്കണം എന്നില്ല. പരിഭ്രാന്തിയുടെ പേരില്‍ മാസ്‌കുകള്‍ ദുരുപയോഗം ചെയ്യുന്നത് ആവശ്യഘട്ടങ്ങളില്‍ അവയുടെ ക്ഷാമത്തിനിടയാക്കും.രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.ഐസലേഷനിലേക്ക് മരണ ആവശ്യപ്പെട്ടാല്‍ അത് സാമൂഹികമായ ഉത്തരവാദിത്വത്തിന്റെ ഭാഗമായിക്കണ്ട് അനുസരിക്കുക. ചുമ, ജലദോഷം, തുമ്മല്‍, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ രോഗം ഉണ്ടെന്ന സംശയം തോന്നിക്കുകയോ ചെയ്താല്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുക.

രോഗീ പരിചരണം എങ്ങനെ ?

ആരോഗ്യവാനായ വ്യക്തിയാണ് സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കേണ്ടത്. പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുക. പരിചരണം കഴിയുമ്പോള്‍ മാസ്‌ക് യഥാവിധി സംസ്‌കരിക്കുക. ഗ്ലോവ്‌സുകള്‍ ധരിക്കുക. പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകുകയും അണുനാശിനി ഉപയോഗിക്കുകയും ചെയ്യണം. പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്.പരിചരിക്കുന്നയാള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. രോഗിയുള്ള വീടുകളിലെ അംഗങ്ങള്‍ തമ്മില്‍ പോലും സാമൂഹികമായ അകലം പാലിക്കുക. സമ്പര്‍ക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടില്‍ ഗര്‍ഭിണികളോ കുട്ടികളോ ഉണ്ടെങ്കില്‍ മാറി താമസിക്കുക. രോഗിക്ക്, അല്ലെങ്കില്‍ രോഗാവസ്ഥ പ്രതീക്ഷിക്കുന്ന ഒരു വ്യക്തിക്കായി പ്രത്യേക പാത്രങ്ങള്‍, കിടപ്പുമുറി എന്നിവ ഉപയോഗിക്കണം.

പരിചരിക്കുമ്പോള്‍ നീണ്ട കയ്യുള്ള വസ്ത്രങ്ങള്‍ ധരിക്കുക, മുടി കെട്ടിവയ്ക്കുക. പരിചാരകര്‍ ഒരിക്കലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്.ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക. നോട്ടുകളും മറ്റും ഉപയോഗിക്കേണ്ടിവന്നാല്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.അണുവിമുക്തമാക്കാത്ത കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കരുത്.എവിടെയെങ്കിലും സ്പര്‍ശിക്കുമ്പോള്‍ ടിഷ്യൂ ഉപയോഗിച്ച് കൈ മൂടുക

Comments

comments

Categories: FK Special