ബിഎസ് 6 ഫോര്‍ട്ടി ഏയ്റ്റ്, ഫോര്‍ട്ടി ഏയ്റ്റ് സ്‌പെഷല്‍ വില പ്രഖ്യാപിച്ചു

ബിഎസ് 6 ഫോര്‍ട്ടി ഏയ്റ്റ്, ഫോര്‍ട്ടി ഏയ്റ്റ് സ്‌പെഷല്‍ വില പ്രഖ്യാപിച്ചു

യഥാക്രമം 10.61 ലക്ഷം രൂപയും 10.98 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി ഏയ്റ്റ്, ഫോര്‍ട്ടി ഏയ്റ്റ് സ്‌പെഷല്‍ ബൈക്കുകളുടെ വില പ്രഖ്യാപിച്ചു. വെബ്‌സൈറ്റിലാണ് രണ്ട് മോഡലുകളുടെയും വില വെളിപ്പെടുത്തിയത്. 2020 ഫോര്‍ട്ടി ഏയ്റ്റ് മോട്ടോര്‍സൈക്കിളിന് 10.61 ലക്ഷം രൂപയും 2020 ഫോര്‍ട്ടി ഏയ്റ്റ് സ്‌പെഷല്‍ മോഡലിന് 10.98 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

രണ്ട് ബൈക്കുകളും ഒരേ പവര്‍ട്രെയ്‌നാണ് ഉപയോഗിക്കുന്നത്. മൊത്തത്തിലുള്ള രൂപകല്‍പ്പനയും ഒന്നുതന്നെ. എന്നാല്‍ ‘ടോള്‍ബോയ്’ ഹാന്‍ഡില്‍ബാറുകള്‍, 1970 കളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട കസ്റ്റം പെയിന്റ് സ്‌കീമുകള്‍, ഗ്രാഫിക്‌സ് എന്നിവ ഫോര്‍ട്ടി ഏയ്റ്റ് സ്‌പെഷല്‍ മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്.

1,200 സിസി, എയര്‍ കൂള്‍ഡ്, വി ട്വിന്‍ ഇവൊലൂഷന്‍ എന്‍ജിനാണ് രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 4,250 ആര്‍പിഎമ്മില്‍ 97 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഡുവല്‍ പിസ്റ്റണ്‍ കാലിപറുകളാണ് മുന്‍, പിന്‍ ചക്രങ്ങളില്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. രണ്ട് ബൈക്കുകളിലും 16 ഇഞ്ച്, 9 സ്‌പോക്ക്, കാസ്റ്റ് അലുമിനിയം, മെഷീന്‍ഡ് ചക്രങ്ങള്‍ നല്‍കി. മുന്നില്‍ 130/90 ടയറും പിന്നില്‍ 150/80 ടയറും ഉപയോഗിക്കുന്നു.

വിവിഡ് ബ്ലാക്ക്, റിവര്‍ റോക്ക് ഗ്രേ ഡെനിം, സ്റ്റോണ്‍ വാഷ്ഡ് വൈറ്റ് പേള്‍, പെര്‍ഫോമന്‍സ് ഓറഞ്ച്, സ്റ്റില്ലെറ്റോ റെഡ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി ഏയ്റ്റ് ലഭിക്കും. വിവിഡ് ബ്ലാക്ക്, ബില്ലിയാര്‍ഡ് റെഡ്, വൈറ്റ് പേള്‍ എന്നിവയാണ് ഫോര്‍ട്ടി ഏയ്റ്റ് സ്‌പെഷല്‍ മോട്ടോര്‍സൈക്കിളിന്റെ മൂന്ന് പെയിന്റ് ഓപ്ഷനുകള്‍.

Comments

comments

Categories: Auto