അബുദാബി ഡെവലപ്‌മെന്റല്‍ ഹോള്‍ഡിംഗ് കമ്പനി എഡിക്യൂ ആയി റീബ്രാന്‍ഡ് ചെയ്തു

അബുദാബി ഡെവലപ്‌മെന്റല്‍ ഹോള്‍ഡിംഗ് കമ്പനി എഡിക്യൂ ആയി റീബ്രാന്‍ഡ് ചെയ്തു

പുതിയതായി 14 കമ്പനികളെ കൂടി എഡിക്യൂവില്‍ എത്തിച്ചേര്‍ന്നു

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഹോള്‍ഡിംഗ് കമ്പനികളില്‍ ഒന്നായ അബുദാബി ഡെവലപ്‌മെന്റല്‍ ഹോള്‍ഡിംഗ് കമ്പനി (എഡിഡിഎച്ച്) പോര്‍ട്ട്‌ഫോളിയോ വികസിപ്പിച്ചുകൊണ്ട് എഡിക്യൂ ആയി റീബ്രാന്‍ഡ് ചെയ്തു. പുതിയതായി 14 കമ്പനികളാണ് എഡിക്യൂവിന് കീഴില്‍ എത്തിയിരിക്കുന്നത്. നിലവില്‍ പതിനൊന്ന് മേഖലകളിലുള്ള 25ലധികം കമ്പനികളാണ് എഡിക്യൂവില്‍ ഉള്ളത്.

എമിറേറ്റ്‌സ് സ്റ്റീല്‍, അഗ്രിഫുഡ് കമ്പനിയായ അഗ്തിയ, അല്‍ ഗര്‍ഭിയ പൈപ്പ് കമ്പനി, എന്‍പിസിസി, അര്‍കന്‍ കെട്ടിടസാമഗ്രികള്‍ എന്നിവയടക്കമുള്ള കമ്പനികളുടെ ഹോള്‍ഡിംഗ് കമ്പനിയായ സെനാത് എന്നറിയപ്പെടുന്ന ജനറല്‍ ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, ഇമേജ് നേഷന്‍, അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് അടക്കമുള്ള കമ്പനികളാണ് എഡിക്യൂവില്‍ പുതിയതായി എത്തിയിട്ടുള്ളത്. മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും പ്രവര്‍ത്തനങ്ങളിലെ ഗുണനിലവാരവും കൈവരിക്കാന്‍ കമ്പനികളെ സഹായിക്കുകയും സ്വദേശത്തും വിദേശത്തും വിജയകരമായി ബിസിനസ് മുന്നോട്ടുപോകാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് എഡിക്യൂവിന്റെ ലക്ഷ്യമെന്ന് കമ്പനി ചീഫ് എക്‌സിക്യുട്ടീവ് മുഹമ്മദ് അല്‍സുവെയ്ദി പറഞ്ഞു.

പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായി 2018ലാണ് എഡിക്യൂ പ്രവര്‍ത്തനമാരംഭിച്ചത്. 2019ല്‍ അബുദാബി പവര്‍ കോര്‍പ്പറേഷന്‍, അബുദാബി എയര്‍പോര്‍ട്‌സ്, അബുദാബി പോര്‍ട്‌സ്, ഇത്തിഹാദ് റെയില്‍, അബുദാബി ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറര്‍ ദമാന്‍, മാധ്യമ സ്ഥാപനങ്ങളായ അബുദാബി മീഡിയ, ടുഫോര്‍54, അബുദാബി നാഷണല്‍ എകിസിബിഷന്‍ എന്നിവയടക്കമുള്ള കമ്പനികളില്‍ അബുദാബി സര്‍ക്കാരിനുള്ള ഉടമസ്ഥാവകാശം എഡിക്യൂവിന് കൈമാറി.

എഡിക്യുവില്‍ പുതുതായി എത്തിച്ചേര്‍ന്ന മറ്റ് കമ്പനികള്‍ നാഷണല്‍ മറൈന്‍ ഡ്രെഡ്ജിംഗ് കമ്പനി, എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനി, ഖസര്‍ അല്‍ സറബ് റിസോര്‍ട്ട്, അനന്‍താര അല്‍ സഹേല്‍ റിസോര്‍ട്ട്, അനന്‍താര അല്‍ യം റിസോര്‍ട്ട്, ഡെസേര്‍ട്ട് ഐലന്‍ഡ് റിസോര്‍ട്ട്, ഖര്‍യത് അല്‍ ബെറി റിസോര്‍ട്ട് ഡെവലപ്‌മെന്റ് കമ്പനി, എമിറേറ്റ്‌സ് പേള്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ ടൂറിസം അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ്.

എമിറേറ്റിലെ വ്യാവസായിക, അഗ്രി-ഫുഡ്, മീഡിയ, ധനകാര്യ സേവന, ടൂറിസം മേഖലകളില്‍ എഡിക്യൂവിനുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ പുതിയതായി എത്തിച്ചേര്‍ന്ന കമ്പനികളിലൂടെ സാധിക്കുമെന്ന് എഡിക്യൂ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രാദേശിക വിപണികളിലും സമൂഹത്തിലും ശക്തമായ സ്വാധീനമുള്ള കമ്പനികളാണ് എഡിക്യൂവിലെ ഓരോ കമ്പനിയും. അവരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതല്‍ മികവിനായി അവരെസഹായിക്കുക മാത്രമാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Arabia

Related Articles