കോവിഡ്-19 വ്യാപനം: സംഭാവന തേടി പഞ്ചാബ് സര്‍ക്കാര്‍

കോവിഡ്-19 വ്യാപനം: സംഭാവന തേടി പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡിഗഡ്: കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ സംസ്ഥാനത്തെ പ്രതിസന്ധിയെ നേരിടാന്‍ സംഭാവനകള്‍ക്കായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അഭ്യര്‍ത്ഥന. ഇതിനായി അദ്ദേഹം ‘കോവിഡ് റിലീഫ് ഫണ്ട്’ രൂപീകരിച്ചു. ഇതിന്റെ ബാങ്ക് എക്കൗണ്ട് നമ്പരും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഉദാരമായി സംഭാവന നല്‍കണമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. ഇത് നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന് അമരീന്ദര്‍സിംഗ് കേന്ദ്രത്തേടും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പേമെന്റ് രീതികിളിലൂടെ സംഭാവന നല്‍കാന്‍ പ്രാപ്തരാക്കുന്നതാണ് റിലീഫ് ഫണ്ട് എക്കൗണ്ട്. ദുരിതസമയത്ത് നല്‍കുന്ന ഉദാര സംഭാവനകള്‍ പ്രതിസന്ധി ലഘൂകരിക്കുന്നതിന് സര്‍ക്കാരിന് സഹായകരമാകും. കൊറോണ വൈറസിന്റെ വ്യാപനത്തെതുടര്‍ന്ന് നേരത്തെ തന്നെ പഞ്ചാബ് പൂര്‍ണതോതിലുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Politics