കശ്മീരി ജനതക്ക് ആശംസനേര്‍ന്ന് പ്രിയങ്ക ഗാന്ധി

കശ്മീരി ജനതക്ക് ആശംസനേര്‍ന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: നവ്‌റോസ് ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കാശ്മീരിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു. ലോകം മുഴുവന്‍ ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വസന്തകാലത്തിന്റെ ആദ്യദിനം കുറിക്കുന്നതാണ് നവ്‌റോസ് ദിനം. ‘എന്റെ കശ്മീരി സഹോദരീസഹോദരന്മാര്‍ക്ക് ആശംസകള്‍. ലോകം മുഴുവന്‍ ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരുടെയും സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പുഞ്ചിരി തുടരുക,’ അവര്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മുന്‍വിധികളില്ലാതെ ജനങ്ങളെ സഹായിക്കണമെന്ന് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ പാര്‍ട്ടിപ്രവര്‍ത്തകരോടും പ്രിയങ്ക ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Politics