ആവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍

ആവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍

ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും

തിരുവനന്തപുരം: രാജ്യത്ത് ചൊവ്വാഴ്ച്ച രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് പ്രധാനമന്ത്രി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും.

ക്വാറന്റൈനിലുള്ളവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കും. കൂടാതെ പലവ്യജ്ഞനങ്ങള്‍ വിതരണം ചെയ്യുന്നതും സര്‍ക്കാര്‍ പ്‌രിഗണനയിലുണ്ട്. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണിവരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളില്‍ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ബാറുകളും ഏപ്രില്‍ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേക്കെണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലറ്റുകള്‍ അടച്ചിടാന്‍ തീരുമാനം എടുത്തിരുന്നു. ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കാനും ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Comments

comments

Categories: FK News