ഐഫോണ്‍ ഉല്‍പ്പാദനം നിര്‍ത്തി

ഐഫോണ്‍ ഉല്‍പ്പാദനം നിര്‍ത്തി

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യമെമ്പാടും അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്ഡ, വിസ്‌ട്രോണ്‍ കോര്‍പ്പ് എന്നിവര്‍ രാജ്യത്തെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു.

ആപ്പിളിന്റെ ഐഫോണിനെയും മറ്റ ഗാഡ്ജറ്റുകളേയും അടച്ചുപൂട്ടല്‍ പ്രതിസന്ധിയിലാക്കും.ഹോന്‍ ഹായി പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി എന്ന പേരിലറിയപ്പെടുന്ന ഫോക്‌സ്‌കോണ്‍, അടുത്ത ഏപ്രില്‍ 14 വരെയാണ് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്നത്. സര്‍ക്കരിന്റെ അടുത്ത പ്രഖ്യാപനം പരിശോധിച്ച ശേഷമാകും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിളിലെ ആയിരത്തില്‍ പരെ ജീവനക്കാരാനണ് ഹൈദരാബാദില്‍ ജോലി ചെയ്യുന്നത്. ഐഫോണ്‍ 11 വില്‍പ്പനയിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം സ്വന്തമാക്കിയ ആപ്പിളിന് ഇന്ത്യയില്‍ നിന്നും മികച്ച പ്രതികരണം നേടാനും കഴിഞ്ഞിരുന്നു.

Comments

comments

Categories: FK News
Tags: Iphone