വൈറസിനെ തോല്‍പ്പിക്കാന്‍

വൈറസിനെ തോല്‍പ്പിക്കാന്‍

ഏറ്റവും പ്രായോഗികതന്ത്രം സാമൂഹിക അകലം പാലിക്കല്‍ മാത്രം

കൊറോണ വൈറസിന്റെ എണ്ണം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല തന്ത്രം വ്യാപകവും വിപുലവുമായ സാമൂഹിക അകലം പാലിക്കലാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ (ഐസിഎല്‍) നടത്തിയ ഗവേഷണങ്ങള്‍, മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള രണ്ട് വഴികളാണ് പരിശോധിച്ചത്. രോഗവ്യാപനം അടിച്ചമര്‍ത്തുന്നതാണ് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കരണീയമെന്ന് പഠനത്തിനു നേതൃത്വം കൊടുക്കുന്ന അബ്ദുള്‍ ലത്തീഫ് ജമീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസീസ് ആന്‍ഡ് എമര്‍ജന്‍സി അനലിറ്റിക്സിന്റെ ഡയറക്ടര്‍ പ്രൊഫ. നീല്‍ ഫെര്‍ഗൂസണ്‍ നിര്‍ദേശിക്കുന്നു.

തുടക്കത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോഴും കൂടുതല്‍ അറിവില്ലെങ്കിലും, രോഗാവസ്ഥയിലുള്ള ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൈറസ് വായുവിലൂടെ പടരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പര്‍ശനത്തിലൂടെയാണ് വൈറസ് പ്രതലങ്ങളില്‍ നിന്ന് ആളുകളിലേക്ക് പകരുന്നത്. വിവിധ ഗവണ്‍മെന്റുകള്‍ഈ പകര്‍ച്ചവ്യാധിയോട് പ്രതികരിക്കുന്നു. രാജ്യങ്ങള്‍ക്കുള്ളിലോ വിദേശങ്ങളിലേക്കോ ഉള്ള ആളുകളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബ്രിട്ടണില്‍ കൊറോണബാധിതരായ ആളുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലഘൂകരണ നയം നടപ്പിലാക്കിയത്. 70 വയസ്സിനു മുകളിലുള്ള ആളുകള്‍, ആരോഗ്യമുള്ള ആളുകള്‍, ഫ്‌ളൂ വാക്‌സിനുകള്‍ സ്വീകരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ രോഗലക്ഷണങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് ആദ്യം ശ്രദ്ധ കൊടുത്തത്. ഈ പ്രാരംഭ നയത്തില്‍ പൊതുജനങ്ങളുടെ യാത്രകള്‍ക്ക് കാര്യമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നില്ല.

ആരോഗ്യസംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നത്ര രോഗവ്യാപനത്തെ മന്ദീഭവിപ്പിക്കുമെന്നും സാധാരണ ജനങ്ങള്‍ക്ക് മതിയായ പ്രതിരോധശേഷി കൈവരിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചു. ഈ ഗവേഷണം ബ്രിട്ടിഷ് രോഗപ്രതിരോധപ്രവര്‍ത്തനത്തെ ഗണ്യമായി മാറ്റി. ഗവണ്‍മെന്റിന്റെ സമീപനംഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വൈറസിനെ അടിച്ചമര്‍ത്തുക, പൊതുജനങ്ങള്‍് സാമൂഹിക അകലം പാലിക്കുക, കൊറോണ ബാധിതരും പ്രൈമറി കോണ്‍ടാക്ടുകളും സാമൂഹികമായി ഒറ്റപ്പെട്ടു കഴിയുക എന്നീ കാര്യങ്ങളിലാണ്. ഫലപ്രദമായ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതുവരെ വൈറസിന്റെ വ്യാപനം കുറയ്ക്കുക എന്നതാണ് ഈ സമീപനം ലക്ഷ്യമിടുന്നത്. ഇത് കര്‍ശനമായ, ദീര്‍ഘകാല, ചികിത്സാരീതികളെ ആശ്രയിച്ചിരിക്കുന്നു. കാരണം, ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിനുമുമ്പ് ഇവയില്‍ എന്തെങ്കിലും ഇളവ് വരുത്തുന്നത് രണ്ടാമതും രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണമാകും. ഗവേഷകര്‍ പറയുന്നത് കൂടുതല്‍ വിജയകരമായ തന്ത്രം താല്‍ക്കാലിക അടിച്ചമര്‍ത്തലാണെന്നാണ്.

വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ വെച്ചുകൊണ്ട്, ഗവേഷണസംഘം ലഘൂകരണ തന്ത്രത്തിന്റെയും അടിച്ചമര്‍ത്തല്‍ തന്ത്രത്തിന്റെയും ഫലങ്ങള്‍ പ്രവചിക്കാന്‍ സങ്കീര്‍ണ്ണമായ മോഡലുകള്‍ സൃഷ്ടിച്ചു. ഇതില്‍ അടിച്ചമര്‍ത്തല്‍ തന്ത്രമാകും ഒരു ലഘൂകരണ തന്ത്രത്തേക്കാള്‍ മരണവും കിടത്തിചികിത്സയും ഗണ്യമായി കുറയ്ക്കുകയെന്ന് സംഘം പറയുന്നു. ഇതിനര്‍ത്ഥം ഫലപ്രദമായ അടിച്ചമര്‍ത്തലിനുള്ള ഏറ്റവും കുറഞ്ഞമാര്‍ഗങ്ങളായി സാമൂഹിക അകലം പാലിക്കല്‍, വീട്ടിലെ ഐസൊലേഷന്‍, സ്‌കൂള്‍, സര്‍വ്വകലാശാല അടച്ചുപൂട്ടല്‍ തുടങ്ങിയവയുടെ സംയോജനമാണെന്നാണ്.

വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതുവരെ അടിച്ചമര്‍ത്തല്‍ തന്ത്രം നടപ്പാക്കേണ്ടതുണ്ട്, ഇതിന് കുറഞ്ഞത് 18 മാസമെടുക്കുമെന്ന് രചയിതാക്കള്‍ പ്രവചിക്കുന്നു. ഈ സമയത്തില്‍ ഭൂരിഭാഗവും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ബ്രിട്ടണില്‍, 18 മാസത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം വരെയാണ്. മാത്രമല്ല, അടിച്ചമര്‍ത്തലിന്റെ വ്യാപ്തി അഭൂതപൂര്‍വമാണെന്ന് രചയിതാക്കള്‍ ഊന്നിപ്പറയുന്നു. ഇക്കാരണത്താല്‍, എത്ര വേരിയബിളുകള്‍ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ വളരെ പ്രയാസമാണ്.

Comments

comments

Categories: Health