കൊറോണക്കാലത്തെ സാമ്പത്തിക അച്ചടക്കം

കൊറോണക്കാലത്തെ സാമ്പത്തിക അച്ചടക്കം

കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തിലും വ്യക്തിഗതമായും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സമയമാണ് വന്നിരിക്കുന്നത്. ‘സമ്പത്ത് കാലത്ത് തായ് പത്ത് നട്ടാല്‍ ആപത്ത് കാലത്ത് കായ് പത്തു തിന്നാം’ എന്ന പഴമൊഴി വാസ്തവമാകുന്ന അവസ്ഥയാണ്. അതിനാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനും അമിതമായ ചെലവുകള്‍ ഒഴിവാക്കാനും ഓരോ വ്യക്തിയും പ്രത്യേകം ശ്രദ്ധിക്കണം.വരാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി പല സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറക്കുകയോ ലോസ് ഓഫ് പേ ലീവ് അനുവദിക്കുകയോ ആണ് പല സ്ഥാപനങ്ങളും ചെയ്യുന്നത് ബിസിനസ് രംഗത്തുള്ള ഇഇഇ ചെലവ് ചുരുക്കല്‍ വ്യക്തി ജീവിതത്തിലും കൊണ്ടുവരാന്‍ ഓരോ വ്യക്തിയും ശ്രമിക്കണം.

അമിതമായ ചെലവ് കുറക്കുക

ആവശ്യസാധനങ്ങള്‍ക്ക് പോലും ക്ഷാമം നേരിട്ടേക്കാവുന്ന ഒരു സ്ഥിതിയാണ് വരാന്‍ പോകുന്നത് . ആ കരുതല്‍ എന്നുമുണ്ടാകണം. അമിതമായ ചെലവുകള്‍ ഈ ഘട്ടത്തില്‍ ആശാസ്യമല്ല. വീടുകളില്‍ കഴിഞ്ഞ് കൂടി പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുക. വരുമാനത്തില്‍ കുറവുണ്ടാകാനിടയുണ്ടെങ്കില്‍ അത് കണക്കു കൂട്ടി പ്രവര്‍ത്തിക്കുക. പ്രതിസന്ധി എത്ര നാള്‍ തുടരുമെന്ന് പറയാറായിട്ടില്ല. ആര്‍ഭാടം നിറഞ്ഞ ഭക്ഷണ രീതിക്ക് അല്പം തടയിടാന്‍. എന്ന് കരുതി മുണ്ട് മുറുക്കിയുടുക്കേണ്ട ആവശ്യമില്ല. കരുതലാണ് അനിവാര്യം. അതിജീവനവും സാമ്പത്തിക, സാമൂഹ്യ ജീവിതവും ഗൗരവകരമായിത്തന്നെ നോക്കിക്കാണുക.

ലളിത ജീവിതം ശീലിക്കാം

നിലവിലെ പ്രതിസന്ധി എത്രകാലം നില നില്‍ക്കും എന്നറിയില്ല. അതിനാല്‍ ലഘു ജീവിതം നയിക്കുക.അത്യാവശ്യമല്ലാത്ത ചെലവുകളും വാങ്ങലുകളും മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ശമ്പളം പ്രതിസന്ധിയിലായേക്കാം. അല്ലെങ്കില്‍ ജോലി തന്നെ നഷ്ടമായെന്നു വരാം. സൂക്ഷ്മ-ചെറുകിട- ഇടത്തരം ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വരാന്‍ പോകുന്ന റിസ്‌ക് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കണം.സര്‍ക്കാര്‍ സഹായത്തിനെത്തും എന്ന ധാരണ നല്ലത് തന്നെ. എന്നാല്‍ ആ ധാരണയില്‍ കരുതല്‍ ധനം മുഴുവന്‍ ചെലവഴിക്കുന്നത് ആപത്താണ്. ബാങ്കില്‍ നിന്നെടുത്ത ബിസിനസ്,ഭവന വായ്പകളും മറ്റ് ബാധ്യതകളും എന്‍ പി എ ആയി മാറാതെ നോക്കേണ്ടതുണ്ട്.

കൂടുതല്‍ നിക്ഷേപം ഇപ്പോള്‍ വേണ്ട

അപകടകരമായ അവസ്ഥയായതിനാല്‍ തന്നെ റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളോ ബിസിനസോ ഇപ്പോള്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വേണ്ടെന്ന് വയ്ക്കുന്നതാണ് ബുദ്ധി. ഓഹരി വിപണി വലിയ ചാഞ്ചാട്ടത്തിനും പതനത്തിനും കാരണമാകുന്നതിനാല്‍ അധിക പണമില്ലെങ്കില്‍ അതിലെ നിക്ഷേപം തല്‍ക്കാലം മാറ്റിവെക്കാം.

വായ്പകള്‍ക്ക് പറ്റിയ കാലമല്ല

പ്രതിസന്ധി നിറഞ്ഞ അവസ്ഥ മനസിലാക്കി നിരവധി ബാങ്കുകള്‍ ലോണ്‍ ഓഫറുകളുമായി വരുന്നുണ്ട്. എന്നാല്‍ മനസിലാക്കുക, ഇത് വായ്പകള്‍ക്ക് പറ്റിയ കാലമല്ല.ഈ സമയത്ത് ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് ക്രെഡിറ്റ് കാര്‍ഡും പേഴ്സണല്‍ വായ്പകളും. പലിശയില്ലാതെ രണ്ട് മാസത്തിനടുത്ത് തിരിച്ചടവ് സാവകാശം ലഭിക്കുമെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 36 ശതമാനം വരെ പലിശയുണ്ടെന്ന കാര്യം മറക്കരുത്. അതിനാല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പര്‍ച്ചേസുകള്‍ ഒഴിവാക്കുക. പണം അത്യാവശ്യമായി വരികയാണെങ്കില്‍ മാത്രം ചെലവ് കുറഞ്ഞ വായ്പയെ കുറിച്ച് ചിന്തിക്കുക.കാര്‍ഷിക വായ്പകള്‍ ഇതിനുദാഹരണമാണ്.

Comments

comments

Categories: FK Special, Slider