കോവിഡ്-19 സ്‌പെഷല്‍ ആശുപത്രിയുമായി റിലയന്‍സ്

കോവിഡ്-19 സ്‌പെഷല്‍ ആശുപത്രിയുമായി റിലയന്‍സ്

മുംബൈയിലെ സെവന്‍ ഹില്‍സിലാണ് സര്‍. എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ഒരുങ്ങുന്നത്

മുംബൈ: കോവിഡ്-19 വൈറസിനെതിരായ ഇന്ത്യയുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പിന് ശക്തി പകരാന്‍ റിലയന്‍സ് ഗ്രൂപ്പ് പ്രസ്ഥാനങ്ങളും. വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കോവിഡ് 19 ചികിത്സയ്ക്ക് മാത്രമായി ഇന്ത്യയിലെ പ്രഥമ ആശുപത്രി സജ്ജമാക്കിയാണ് റിലയന്‍സ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത്. മുംബൈയിലെ സെവന്‍ ഹില്‍സിലാണ് സര്‍. എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ഒരുങ്ങുന്നത്. രണ്ടാഴ്ച കൊണ്ടാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് 100 കിടക്കകളുള്ള ഈ ആശുപത്രി തയാറാക്കിയിരിക്കുന്നത്.

കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് മാത്രമായുള്ള ഈ ആശുപത്രിയില്‍ സാമൂഹ്യ വ്യാപനം തടയുന്നതിനും വൈറല്‍ ബാധ നിയന്ത്രിക്കുന്നതിനുമായി ഒരു ‘നെഗറ്റീവ് പ്രഷര്‍ റൂം’ സജ്ജമാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ എല്ലാ കിടക്കകളോട് അനുബന്ധിച്ചും വെന്റിലേറ്റര്‍, പേസ് മേക്കര്‍, ഡയാലിസിസ് ഉപകരണം തുടങ്ങി എല്ലാവിധത്തിലുമുള്ള ജീവന്‍രക്ഷാ ഉപാധികളും സജ്ജീകരിച്ചിരിക്കുന്നു. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന രോഗബാധ സംശയിക്കുന്ന സഞ്ചാരികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഐസോലെഷന്‍ റൂമുകളും ആശുപത്രിയുടെ ഭാഗമാണ്.

ഇതിന് പുറമെ മഹാരാഷ്ട്രയിലെ ലോധിവാലിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച സുസജ്ജമായ ഐസോലെഷന്‍ സൗകര്യങ്ങളും സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അധികമായി ആവശ്യം വരുന്ന കോവിഡ്-19 ടെസ്റ്റ് കിറ്റുകളും അനുബന്ധ സാമഗ്രികളും റിലയന്‍സ് ഇറക്കുമതി ചെയ്യും. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ഉപയോഗത്തിനായി പ്രതി ദിനം ഒരു ലക്ഷം ഫേസ് മാസ്‌കുകളും വന്‍ തോതില്‍ സ്വയം സംരക്ഷണ കവച-വസ്ത്രങ്ങളും റിലയന്‍സ് ഇന്‍ഡഡസ്ട്രീസ് നിര്‍മിക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം റിലയന്‍സ് ഫൗണ്ടേഷന്‍, റിലയന്‍സ് റീട്ടെയ്ല്‍, ജിയോ, റിലയന്‍സ് ലൈഫ് സയന്‍സസ് എന്നിവയും കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

സൗജന്യ ഭക്ഷണം

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇതര സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് കോവിഡ് 19 ബാധ മൂലം ഒറ്റപ്പെട്ട നിലയില്‍ കഴിയുന്നവര്‍ക്കും ലോക്ക് ഡൗണ്‍ മൂലം ഒറ്റപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്ന പദ്ധതി റിലയന്‍സ് നടപ്പാക്കും

Categories: FK News, Slider