കാപ്പി കയറ്റുമതിക്കാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

കാപ്പി കയറ്റുമതിക്കാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

കൊച്ചി: കയറ്റുമതി തടസ്സമുണ്ടായതിനെത്തുടര്‍ന്ന് നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കാപ്പി കയറ്റുമതിക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടി. ഇറ്റലിയും ജര്‍മ്മനിയും ആണ് ഇന്ത്യന്‍ കാപ്പിയുടെ പ്രധാന ആവശ്യക്കാര്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ കോവിഡ് -19 ന്റെ പ്രഭവകേന്ദ്രങ്ങള്‍ ആയതിനുശേഷം ഇന്ത്യന്‍ കാപ്പി വിപണിയില്‍ വന്‍ നഷ്ടം ആണ് ഉണ്ടായേക്കുന്നത്.

‘വൈകുന്നേരം 6 മണിയോടെ കോഫി ഷോപ്പുകള്‍ അടയ്ക്കുക, ആളുകള്‍ തമ്മില്‍ കുറഞ്ഞത് 1 മീറ്റര്‍ അകലം പാലിക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അടുത്ത പാദത്തില്‍ 10-12% ഉപഭോഗം കുറയാന്‍ ഇടയാക്കുമെന്ന് കരുതുന്നു. ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞേക്കും,” കോഫി എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രമേശ് രാജ പറഞ്ഞു. പശ്ചിമേഷ്യ / വടക്കേ ആഫ്രിക്ക വിപണികളില്‍ കയറ്റുമതി മാറ്റിവെക്കാന്‍ അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകളിലെ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ പേയ്മെന്റുകളും വൈകുന്നു. ‘കണ്ടെയ്‌നറുകളുടെ കുറവ് പ്രതീക്ഷിക്കുന്നു. കൊച്ചി തുറമുഖത്ത് ഇതിനകം തന്നെ പ്രവര്‍ത്തന പ്രശ്‌നങ്ങളുണ്ട്,’ രാജ പറഞ്ഞു. 2020 ജനുവരി മുതല്‍ ആറ് മാസത്തേക്ക് കയറ്റുമതി ഇന്‍സന്റീവ് 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തണമെന്നും കോഫി എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഒരു കത്തിലൂടെ ആവശ്യപ്പെട്ടു.

Comments

comments

Categories: Business & Economy