ബിഎസ് 6 മാരുതി സുസുകി ടൂര്‍ എസ് പുറത്തിറക്കി

ബിഎസ് 6 മാരുതി സുസുകി ടൂര്‍ എസ് പുറത്തിറക്കി

പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ലഭിക്കും

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി ടൂര്‍ എസ് വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ലഭിക്കും. മാരുതി സുസുകിയുടെ കൊമേഴ്‌സ്യല്‍ ഷോറൂമുകളിലൂടെയാണ് വില്‍പ്പന.

എസ് സിഎന്‍ജി, എസ് (ഒ) പെട്രോള്‍, എസ് (ഒ) സിഎന്‍ജി എന്നിവയാണ് മൂന്ന് വേരിയന്റുകള്‍. 5.80 ലക്ഷം മുതല്‍ 6.40 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ തലമുറ സ്വിഫ്റ്റ് ഡിസയറാണ് മാരുതി സുസുകി ടൂര്‍ എസ്. ഫ്‌ളീറ്റ് വിപണിയിലാണ് ടൂര്‍ എസ് വില്‍ക്കുന്നത്.

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുകി ടൂര്‍ എസ് മോഡലിന് കരുത്തേകുന്നത്. ഡിസയര്‍ ഉപയോഗിച്ചിരുന്ന പഴയ 1.2 ലിറ്റര്‍ എന്‍ജിനാണിത്. ഫേസ് ലിഫ്റ്റ് ചെയ്ത മോഡല്‍ ഉപയോഗിക്കുന്ന പുതിയ 1.2 ലിറ്റര്‍ ഡുവല്‍ വിവിടി എന്‍ജിനല്ല. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതും പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതുമാണ് സിഎന്‍ജി വേരിയന്റുകള്‍.

Comments

comments

Categories: Auto