ഡോര്‍സ്റ്റെപ് ഡെലിവറി സേവനങ്ങളുമായി ബിഗ് ബസാര്‍

ഡോര്‍സ്റ്റെപ് ഡെലിവറി സേവനങ്ങളുമായി ബിഗ് ബസാര്‍

മുംബൈ: ഇന്ത്യയിലെ 21 ദിവസത്തെ ലോക്ക്ഡൗണിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോര്‍സ്റ്റെപ് ഡെലിവറി സേവനങ്ങള്‍ തുറന്നു തന്നെ പ്രവര്‍ത്തിക്കുമെന്ന് ബിഗ് ബസാര്‍ അറിയിച്ചു. മുംബൈ, ഡെല്‍ഹി എന്‍സിആര്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു, പഞ്ചാബ് എന്നിവിടങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാണ്.

ചില്ലറ വ്യാപാരികളും, ഓണ്‍ലൈന്‍ വ്യവസായികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയോ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ പോകുമ്പോഴാണ് ബിഗ് ബസാറിന്റെ ഈ തീരുമാനം. ഓണ്‍ലൈന്‍ പലചരക്ക് വിതരണ ആപ്പ് ആയ ബിഗ് ബാസ്‌ക്കറ്റ് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ടും സ്ഥിരീകരിച്ചു. കോവിഡ് -19 വ്യാപനത്തെ ചെറുക്കുന്നതിന് മാര്‍ച്ച് 25 അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡ ഡൗണ്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

ഔദ്യോഗിക ലോക്ക്ഡൗണ്‍ വിജ്ഞാപന പ്രകാരം, ‘റേഷന്‍ ഷോപ്പുകള്‍ (പിഡിഎസിന് കീഴില്‍), ഭക്ഷണം, പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ബൂത്തുകള്‍, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ”വീടുകള്‍ക്ക് പുറത്തേക്ക് ആളുകളുടെ വരവ് കുറയ്ക്കുന്നതിന് ജില്ലാ അധികാരികള്‍ ഹോം ഡെലിവറി സംവിധാനം കൊണ്ടുവരാവുന്നതാണ്” എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Comments

comments

Categories: Business & Economy