വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്: ള്‍ഫിലെ സന്തോഷം നിറഞ്ഞ രാജ്യം യുഎഇ

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്: ള്‍ഫിലെ സന്തോഷം നിറഞ്ഞ രാജ്യം യുഎഇ

ആഗോളതലത്തില്‍ 21ാം സ്ഥാനത്ത്

അബുദാബി: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മേഖലയിലെ ഈ വര്‍ഷത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി യുഎഇയെ തെരഞ്ഞെടുത്തു. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2029യിലാണ് ഗള്‍ഫില്‍ യുഎഇ ഒന്നാംസ്ഥാനത്ത് എത്തിയത്. ജന ക്ഷേമം, ജീവിത നിലവാരം തുടങ്ങിയ സന്തോഷ സൂചികകളെ അടിസ്ഥാനമാക്കിയാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ആഗോളതലത്തില്‍ 21ാം സ്ഥാനത്താണ് യുഎഇ.

ഇത് എട്ടാം തവണയാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി തുടര്‍ച്ചയായ മൂന്നാംതവണയും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍.

സന്തോഷ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ ഇടം നേടിയ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ സൗദി അറേബ്യ- ആഗോളതലത്തില്‍ 27ാം സ്ഥാനം; ജിസിസിയില്‍ രണ്ടാംസ്ഥാനം, ബഹ്‌റൈന്‍-ആഗോളതലത്തില്‍ നാല്‍പ്പതാം സ്ഥാനം;ജിസിസിയില്‍ മൂന്നാംസ്ഥാനം, കുവൈറ്റ്- ആഗോളതലത്തില്‍ നാല്‍പ്പത്തെട്ടാം സ്ഥാനം; ജിസിസിയില്‍ നാലാംസ്ഥാനം എന്നിവയാണ്.

ദക്ഷിണ സുഡാനാണ് ലോകത്തില്‍ സന്തോഷം ഏറ്റവും കുറവുള്ള രാജ്യം. സന്തോഷമില്ലായ്മയില്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ മൂന്നാംസ്ഥാനത്തും റുവാണ്ട, യെമന്‍, മലാവി, സിറിയ, ബോട്‌സ്വാന, ഹെയ്തി എന്നീ രാജ്യങ്ങള്‍ തുടര്‍സ്ഥാനങ്ങളും നേടി. പട്ടികയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കുകയും നഷ്ടം നേരിടുകയും ചെയ്ത പത്ത് രാജ്യങ്ങളില്‍ സന്തോഷ സൂചികകളില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് തയാറാക്കിയ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 2018ലും 2019ലും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളതെന്നതിനാല്‍ കോവിഡ്-19 മൂലം രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വലിയ നിയന്ത്രണങ്ങള്‍ റിപ്പോര്‍ട്ടിനെ ബാധിച്ചിട്ടില്ല.

Categories: Arabia

Related Articles