സുമന്ത് കത്പാലിയ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സിഇഒ ആയി ചുമതലയേറ്റു

സുമന്ത് കത്പാലിയ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സിഇഒ ആയി ചുമതലയേറ്റു

വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും നിയമനം

ന്യുഡെല്‍ഹി: സുമന്ത് കത്പാലിയയെ ഇന്നലെ മുതലുള്ള മൂന്ന് വര്‍ഷ കാലാവധിയില്‍ മാനേജിംഗ് ഡയറക്റ്ററായും സിഇഒയായും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നിയമിച്ചു. 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം തിങ്കളാഴ്ച ബാങ്കിന്റെ എംഡി, സിഇഒ ആയ റോമേഷ് സോബ്തി വിരമിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
കത്പാലിയ ഇന്നലെ അഡീഷണല്‍ ഡയറക്റ്ററായി ചുമതലയേല്‍ക്കുമെന്നും എംഡിയും സിഇഒയും ആയി നിയമിക്കുമെന്നും തിങ്കളാഴ്ച വൈകുന്നേരം റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അറിയിച്ചിരുന്നു.

അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിനായി നിയമന തീരുമാനം സമര്‍പ്പിക്കും. ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കാത്പാലിയയെ എംഡി, സിഇഒ ആയി നിയമിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡിലെ ഉപഭോക്തൃ ബാങ്കിംഗ് വിഭാഗം മേധാവിയായ കത്പാലിയ മുന്‍പ് സിറ്റിബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, എബിഎന്‍ ആംറോ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയില്‍ മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തി പരിചയമാണ് അദ്ദേഹത്തിനുള്ളത്.
ബിസിനസ് സ്ട്രാറ്റജി, സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, ഓപ്പറേഷന്‍സ്, സിസ്റ്റംസ്, റിസ്‌ക് ആന്‍ഡ് ക്രെഡിറ്റ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കത്പാലിയക്ക് പരിചയ സമ്പത്തുണ്ട്. ദില്ലി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്ന് കൊമേഴ്‌സ് ബിരുദം സ്വന്തമാക്കിയ കത്പാലിയ ചാര്‍ട്ടേണ്ട് എക്കൗണ്ടന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

comments

Categories: Banking