മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേടിയത് 42% വളര്‍ച്ച

മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേടിയത് 42% വളര്‍ച്ച

കോവിഡ് 19 സ്വാധീനം പ്രകടമായിട്ടില്ലെന്ന് എക്‌സിക്യൂട്ടിവുകള്‍

ന്യൂഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ ഫെബ്രുവരിയില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്ന് റകണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ഫെബ്രുവരിയെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനയാണ് പ്രീമിയം തുകയില്‍ ഉണ്ടായത്. 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നന വളര്‍ച്ചാ നിരക്കാണിത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 17 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. ആരോഗ്യ പരിരക്ഷാ മേഖലയില്‍ ആകെ പ്രകടമായ വളര്‍ച്ചയുടെ ഭാഗമായിട്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലും വര്‍ധനയുണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍ കൊട്ടക്ക് അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ചില്ലറ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഫെബ്രുവരിയില്‍ 15 ശതമാനം വളര്‍ച്ച നേടി. ഗ്രൂപ്പ് ഹെല്‍ത്ത് ബിസിനസില്‍ 19 ശതമാനം വര്‍ധനയുണ്ടായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിസിനസില്‍ 67 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടയത്. യുണെറ്റഡ് ഇന്ത്യ 147 ശതമാനം വര്‍ധന കരസ്ഥമാക്കിയപ്പോള്‍ ഓറിയന്റല്‍ 86 ശതമാനം വളര്‍ച്ച നേടി. ഈ കമ്പനികള്‍ സ്വകാര്യ ഇന്‍ഷുറര്‍മാരില്‍ നിന്നും വിപണി വിഹിതം പിടിച്ചെടുത്തു.

‘റീട്ടെയില്‍ ഹെല്‍ത്ത് പ്രീമിയങ്ങളില്‍ ഫെബ്രുവരിയില്‍ ഞങ്ങള്‍ 24 ശതമാനം വളര്‍ച്ച നേടി, ഇത് മാര്‍ച്ചില്‍ 29 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ ബിസിനസുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ 38 ശതമാനം വളര്‍ച്ചയാണ് കണക്കാക്കുന്നത്,’ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് സിഒഒ ഷീരാജ് ദേശ്പാണ്ഡെ പറഞ്ഞു. കോവിഡ് 19 മൂലമുണ്ടായ പരിഭ്രാന്തിയുള്ള സ്വാധീനം വലിയ അളവില്‍ ബിസിനസില്‍ പ്രകടമായിട്ടില്ല. എന്നിരുന്നാലും, ആരോഗ്യ ഇന്‍ഷുറന്‍സിനായുള്ള അന്വേഷണങ്ങളില്‍ പെട്ടെന്ന് 15-20 ശതമാനം വര്‍ധനയുണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതി ആനുകൂല്യങ്ങള്‍ക്കായി പ്രീമിയം പുതുക്കലുകള്‍ നടത്തുന്നതിന്റെ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്‍ഷുറന്‍സ് ബിസിനസില്‍ വര്‍ധനയുണ്ടാകുന്ന പ്രവണതയാണിതെന്നും പ്രത്യേകമായ മറ്റൊരു കാരണവും ഇപ്പോഴത്തെ വളര്‍ച്ചയില്‍ കാണാനില്ലെന്നും ഐസിഐസിഐ ലൊംബാര്‍ഡിന്റെ അണ്ടര്‍റൈറ്റിംഗ്, ക്ലൈംസ്, റീഇന്‍ഷുറന്‍സ് മേധാവിയായ സഞ്ജയ് ദത്ത പറയുന്നു.

Comments

comments

Categories: FK News