കരാര്‍ ജീവനക്കാര്‍ക്ക് വേതനം നഷ്ടമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കരാര്‍ ജീവനക്കാര്‍ക്ക് വേതനം നഷ്ടമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയിലെ ഔട്ട്‌സോഴ്‌സ് ചെയ്ത ജോലികള്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ വേതനം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിക്കുന്ന ലോക്ക് ഡൗണുകള്‍ക്കാണ് ഇത് ബാധകമായിട്ടുള്ളതെന്ന് ധനമന്ത്രാലയത്തിന്റെ ചെലവ് കാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

നിരവധി കരാര്‍ തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാകാത്ത സ്ഥിതിയാണെന്നും ഈ കാലയളവ് ‘ഡ്യൂട്ടിയില്‍’ ആണെന്ന് കണക്കാക്കാന്‍ ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. കേന്ദ്രവകുപ്പുകളുടെ സബോര്‍ഡിനേറ്റ് ഓഫീസുകള്‍ക്കും സ്റ്റാറ്റിയൂട്ടറി ബോഡികള്‍ക്കും ഈ നിര്‍ദേശം ബാധകമാകുമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. ഈ വിഷമകരമായ സമയത്ത് തൊഴിലുകള്‍ ഇല്ലാതാക്കുന്നതില്‍ നിന്നും ശമ്പളം വെട്ടിക്കുറയ്ക്കുന്നതില്‍ നിന്നും തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്പനികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Comments

comments

Categories: FK News