ബിഎസ് 6 സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് വില പ്രഖ്യാപിച്ചു 

ബിഎസ് 6 സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് വില പ്രഖ്യാപിച്ചു 

സ്ട്രീറ്റ് 750 ബൈക്കിന് 5.34 ലക്ഷം രൂപയിലും സ്ട്രീറ്റ് റോഡ് മോഡലിന് 6.55 ലക്ഷം രൂപയിലും ഇന്ത്യ എക്സ് ഷോറൂം വില ആരംഭിക്കുന്നു

ന്യൂഡെൽഹി: ബിഎസ് 6 പാലിക്കുന്ന സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് ബൈക്കുകളുടെ വില ഹാർലി ഡേവിഡ്സൺ ഇന്ത്യ പ്രഖ്യാപിച്ചു. സ്ട്രീറ്റ് 750 മോട്ടോർസൈക്കിളിന്റെ വില 5.34 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. സ്ട്രീറ്റ് റോഡ് മോഡലിന്റെ വില 6.55 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഇന്ത്യ എക്സ് ഷോറൂം വില

നിലവിലെ അതേ 749 സിസി, ലിക്വിഡ് കൂൾഡ്, വി-ട്വിൻ, റെവലൂഷൻ എക്സ് എൻജിനാണ് സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് ബൈക്കുകൾക്ക് കരുത്തേകുന്നത്. ഈ മോട്ടോർ 3,750 ആർപിഎമ്മിൽ 60 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്ക് ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സ് എൻജിനുമായി ചേർത്തുവെച്ചു. സ്ട്രീറ്റ് 750 മോട്ടോർസൈക്കിളിന്റെ മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും സസ്‌പെൻഷൻ നിർവഹിക്കുന്നു. ഡിസ്ക് ബ്രേക്കുകൾ നൽകി. ഡുവൽ ചാനൽ എബിഎസ് സുരക്ഷാ ഫീച്ചറാണ്. അതേസമയം മുന്നിൽ യുഎസ്ഡി ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് സസ്പെൻഷനുമാണ് സ്ട്രീറ്റ് റോഡ് ഉപയോഗിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് നൽകി. ഡുവൽ ചാനൽ എബിഎസ് സ്റ്റാൻഡേഡ് ഫിറ്റ്മെന്റാണ്.

ഇതോടൊപ്പം, ഇന്ത്യൻ സായുധ സേനകൾക്ക് ബിഎസ് 6 പാലിക്കുന്ന സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് ബൈക്കുകൾ വിൽക്കുമെന്ന് ഹാർലി ഡേവിഡ്സൺ ഇന്ത്യ പ്രഖ്യാപിച്ചു. കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്മെന്റ് (സിഎസ്ഡി) വഴിയായിരിക്കും വിൽപ്പന. സായുധ സേനകളിലെ അംഗങ്ങൾക്കും വിരമിച്ചവർക്കും ആശ്രിതർക്കും ബൈക്കുകൾ വാങ്ങാൻ കഴിയും. വില വളരെ കുറവായിരിക്കും. സ്ട്രീറ്റ് 750 മോട്ടോർസൈക്കിളിന് 4.60 ലക്ഷം രൂപ മുതലാണ് സിഎസ്ഡി വിലയെങ്കിൽ സ്ട്രീറ്റ് റോഡ് മോഡലിന് 5.65 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

സ്ട്രീറ്റ് 750 വിവിഡ് ബ്ലാക്ക്     
5.34 ലക്ഷം
സ്ട്രീറ്റ് 750 കളർ 
5.46 ലക്ഷം
സ്ട്രീറ്റ് 750 ഡുവൽ ടോൺ  
5.66 ലക്ഷം
സ്ട്രീറ്റ് റോഡ് വിവിഡ് ബ്ലാക്ക് 
6.55 ലക്ഷം
സ്ട്രീറ്റ് റോഡ് കളർ 
6.67 ലക്ഷം
സ്ട്രീറ്റ് റോഡ് ഡുവൽ ടോൺ   
6.87 ലക്ഷം

Comments

comments

Categories: Auto