ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ക്ക് ഓഫറുകളുമായി സാംസംഗ്

ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ക്ക് ഓഫറുകളുമായി സാംസംഗ്

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വസനീയവുമായ ഉപഭോക്തൃ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസംഗ്, ഫ്രോസ്റ്റ് ഫ്രീ ശ്രേണിയിലുള്ള റഫ്രിജറേറ്ററുകളില്‍ ആവേശകരമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫ്രിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളില്‍ 2020 മാര്‍ച്ച് 19 മുതല്‍ 22 വരെ സാംസംഗ് ഡിലൈറ്റ് ലഭ്യമാണ്.

സാംസംഗ് ഡിലൈറ്റ് ഓഫറുകളില്‍, ഉപയോക്താക്കള്‍ക്ക് 25% വരെകിഴിവ്, 10% തല്‍ക്ഷണ ബാങ്ക് കിഴിവ്, 12,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, 1,650 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ നേട്ടങ്ങളോടെ 19,790 രൂപ മുതല്‍ റഫ്രിജറേറ്ററുകള്‍ വാങ്ങാം.

അടുത്തിടെ പുറത്തിറക്കിയ കേര്‍ഡ് മാസ്ട്രോ റഫ്രിജറേറ്ററുകള്‍, ബേസ് സ്റ്റാന്‍ഡ് ഡ്രോയറുള്ള ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍, കണ്‍വേര്‍ട്ടിബിള്‍ റഫ്രിജറേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളില്‍ സാംസംഗ് ഈ ഓഫറുകള്‍ നല്‍കും. കംപ്രസ്സറിന് 10 വര്‍ഷത്തെ വാറണ്ടിയും സ്റ്റെബിലൈസര്‍ ഫ്രീ ഓപ്പറേഷനായി ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ ടെക്നോളജിയും ഈ മോഡലുകളില്‍ സജ്ജീകരിച്ചിരിക്കുന്നു.കുറഞ്ഞ ഊര്‍ജ്ജം മതിയെന്നതിനാല്‍ റഫ്രിജറേറ്ററിന് ഹോം ഇന്‍വെര്‍ട്ടറിലും സൗരോര്‍ജ്ജത്തിലും പ്രവര്‍ത്തിക്കാനാകും, കൂടാതെ വിവിധ വര്‍ണ്ണത്തിലും രൂപകല്‍പ്പനയിലുമുള്ള ഓപ്ഷനുകളും ലഭ്യമാണ്.

“ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് എന്ന നിലയില്‍, അര്‍ത്ഥവത്തായ പുതുമകളോടെ മികച്ച ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാംസംഗിന് പ്രതിബദ്ധതയുണ്ട്. സൌകര്യവും കൂടുതല്‍ സംഭരണ സ്ഥലവും ഊര്‍ജ്ജകാര്യക്ഷമതയുമുള്ള റെഫ്രിജറേറ്ററുകളാണ് ഉപഭോക്താക്കള്‍ക്ക് താല്‍പര്യം. ഇന്ത്യന്‍ വീടുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഞങ്ങളുടെ ഗ്ലോബല്‍ നമ്പര്‍ 1 ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ആവേശകരമായ സാംസംഗ് ഡിലൈറ്റ് ഓഫറുകളോടെ ഞങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലൂടെ ലഭ്യമാക്കുകയാണ്,” സാംസംഗ് ഇന്ത്യ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഓണ്‍ലൈന്‍ ബിസിനസ് ഡയറക്ടര്‍ പീയുഷ് കുന്നപ്പള്ളില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy