വോള്‍വോ ജീവനക്കാര്‍ക്ക് ഇനി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം

വോള്‍വോ ജീവനക്കാര്‍ക്ക് ഇനി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം

ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തുടനീളം കോവിഡ് -19 കേസുകളുടെ എണ്ണം നൂറിലധികമായി വര്‍ദ്ധിച്ചു. ഇത് കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി വോള്‍വോ കാര്‍ ഇന്ത്യ ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു.

എല്ലാ ജീവനക്കാരോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കമ്പനി അഭ്യര്‍ത്ഥിച്ചു. ബിസിനസ്സ് തുടര്‍ച്ച സുഗമമാക്കുന്നതിന് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജമാണെന്നും, ഷെഡ്യൂള്‍ഡ് മീറ്റിംഗുകള്‍ മൈക്രോസോഫ്റ്റ് ടീമ്‌സ്/ സ്‌കൈപ്പ് വഴി കൈകാര്യം ചെയ്യുമെന്ന്, കമ്പനി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഓഫീസില്‍ നിന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു ജീവനക്കാരനും ബന്ധപ്പെട്ട മാനേജരെ അറിയിച്ച ശേഷം ഓഫീസില്‍ പ്രവേശിക്കാവുന്നതാണ്. ഓഫീസ് പരിസരത്ത് ശുചിത്വം ഉറപ്പാക്കാന്‍ മെച്ചപ്പെട്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Comments

comments

Categories: FK News