അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന വാര്‍ത്ത തള്ളി യുഎഇ സാമ്പത്തിക മന്ത്രാലയം

അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന വാര്‍ത്ത തള്ളി യുഎഇ സാമ്പത്തിക മന്ത്രാലയം

ദുബായ്: രാജ്യത്ത് പല ഉല്‍പ്പന്നങ്ങളും കിട്ടാനില്ലെന്ന കിംവദന്തികളെ തള്ളി യുഎഇ സാമ്പത്തിക മന്ത്രാലയം. വസ്തുതയ്്ക്ക് നിരക്കാത്ത അത്തരം വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കരുതെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഉല്‍പ്പന്നങ്ങളുടെ ലഭ്യതയില്‍ യുഎഇ വിപണികള്‍ ശക്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

‘ഉല്‍പ്പന്നങ്ങളുടെ ലഭ്യതയിലും വൈവിധ്യത്തിലും യുഎഇ വിപണികള്‍ ശക്തമാണ്. പ്രത്യേകിച്ച് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ കാര്യത്തില്‍, ഉപഭോക്താക്കള്‍ കപട വാര്‍ത്തകളില്‍ വഞ്ചിതരാകരുത്’ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

അനാവശ്യ വിലക്കയറ്റം, ശരിയല്ലാത്ത ബിസിനസ് നടപടികള്‍ തുടങ്ങി ഏതെങ്കിലും രീതിയില്‍ ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ ഉപഭോക്താക്കള്‍ അക്കാര്യം സാമ്പത്തിക മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തെ അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments

comments

Categories: Arabia