വരുന്നു റോള്‍സ് റോയ്‌സ് ഡോണ്‍ സില്‍വര്‍ ബുള്ളറ്റ്

വരുന്നു റോള്‍സ് റോയ്‌സ് ഡോണ്‍ സില്‍വര്‍ ബുള്ളറ്റ്

രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. അമ്പത് യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുന്നത്

ലണ്ടന്‍: റോള്‍സ് റോയ്‌സ് ഈ പതിറ്റാണ്ടിലെ തങ്ങളുടെ ആദ്യ കളക്ഷന്‍ കാര്‍ വൈകാതെ അവതരിപ്പിക്കും. ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കളക്ഷന്‍ എന്നാണ് നല്‍കിയിരിക്കുന്ന പേര്. റോള്‍സ് റോയ്‌സ് ഡോണ്‍ 4 സീറ്റര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഓപ്പണ്‍ ടോപ്പ് 2 സീറ്റര്‍ റോഡ്‌സ്റ്റര്‍ പതിപ്പാണ് പുതിയ മോഡല്‍. സ്‌പെഷല്‍ എഡിഷനായി പിറകിലെ രണ്ട് സീറ്റുകള്‍ ഉപേക്ഷിച്ചു. കളക്ഷന്‍ കാറിന്റെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു.

1920 കളിലെ റോഡ്‌സ്റ്ററുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കളക്ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അള്‍ട്രാ മെറ്റാലിക് സില്‍വര്‍ കളര്‍ ആകര്‍ഷകമാണ്. ഡാര്‍ക്ക് ഹെഡ്‌ലൈറ്റുകള്‍, മുന്നില്‍ ഡാര്‍ക്ക് ബംപര്‍ എന്നിവ ലഭിച്ചു. കാര്‍ബണ്‍ ഫൈബര്‍ ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് ചുറ്റും ക്വില്‍റ്റഡ് ലെതര്‍ എന്നിവ നല്‍കി.

റോള്‍സ് റോയ്‌സ് ഡോണ്‍ ഉപയോഗിക്കുന്ന അതേ 6.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി12 മോട്ടോര്‍ കരുത്തേകും. ഈ എന്‍ജിന്‍ 571 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. അമ്പത് യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുന്നത്.

Comments

comments

Categories: Auto
Tags: rolls royce