ഇന്റെര്‍നെറ്റ് ക്ഷമത 40% വര്‍ധിക്കും

ഇന്റെര്‍നെറ്റ് ക്ഷമത 40% വര്‍ധിക്കും

സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ടെലികോം കമ്പനികള്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ക്ഷമത 40 ശതമാനത്തോളം വര്‍ധിപ്പിക്കാമെന്ന് ടെലികോം കമ്പനികള്‍ ഉറപ്പ് നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഐടി സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ്, സെന്‍ട്രല്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുണ്ടായി. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12 ന് ടെലികോം കമ്പനികളില്‍ നിന്നു വിവരം ശേഖരിക്കുമെന്നും കടകംപള്ളി അറിയിച്ചു.

കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്‌നാട്

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം. ആരോഗ്യമന്ത്രി സി വിജയഭാസ്‌കറാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. തമിഴ്‌നാട്ടില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്.

Categories: FK News