കൊറോണ;ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍

കൊറോണ;ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്നറിയിപ്പുനല്‍കി. സര്‍ക്കാര്‍ നിസംഗമായി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നശിപ്പിക്കപ്പെടുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും – കൊറോണ വൈറസ് ഒരു വലിയ പ്രശ്‌നമാണ്. പ്രശ്‌നം അവഗണിക്കുന്നത് ഒരു പരിഹാരമല്ല.’ മുന്‍ കോണ്‍ഗ്രസ് മേധാവി ട്വീറ്റ് ചെയ്തു. ഇന്നലെ വീണ്ടും ഓഹരി വിപണിയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘തയ്യാറെടുപ്പുകളൊന്നുമില്ല. സര്‍ക്കാര്‍ ഉറങ്ങുകയാണ്. രാജ്യത്ത് കൊറോണ വൈറസ് പടരുന്നുവെന്ന് അവര്‍ മനസിലാക്കുന്നില്ല. ഇത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ ട്വീറ്റ് ചെയ്തതിനുശേഷം മാത്രമാണ് പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News
Tags: Rahul Gandhi