കൊഴിഞ്ഞുപോക്ക്: കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെന്ന് കാവ്ലേക്കര്‍

കൊഴിഞ്ഞുപോക്ക്: കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെന്ന് കാവ്ലേക്കര്‍

പനാജി: കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കില്‍നിന്ന് പാര്‍ട്ടി പാഠം പഠിച്ചതായി തോന്നുന്നില്ലെന്ന് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മറ്റ് ഒമ്പത് എംഎല്‍എമാരുമായി കോണ്‍ഗ്രസ് പിളര്‍ത്തി പിന്നീട് ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ് കാവ്ലേക്കര്‍. നേതാക്കള്‍ എന്തിനാണ് നേതാക്കള്‍ തങ്ങളുടെ പദവികള്‍ ഉപേക്ഷിക്കുന്നതെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് യോഗം ചേരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇത് എല്ലായിടത്തും സംഭവിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ സമാനമായത് ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ അവര്‍ക്ക് വേണ്ടത് ചെയ്യുമെന്ന് തോന്നുന്ന പാര്‍ട്ടിയില്‍ ശരിയായ ഭാവി ഞങ്ങള്‍ കാണുന്നില്ല. അവര്‍ ജനങ്ങളെ ആത്മവിശ്വാസത്തോടെ എടുക്കുന്നില്ല,’ കാവ്ലേക്കര്‍ കുറ്റപ്പെടുത്തുന്നു.

Comments

comments

Categories: Politics