വിഷാദരോഗികളായ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍

വിഷാദരോഗികളായ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍

ദരിദ്ര ഗ്രാമീണ സമൂഹങ്ങളിലെ അമ്മമാരില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിട്ടുമാറാത്ത വിഷാദം കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. നിരന്തരം വിഷാദരോഗത്തിന് അടിമകളായ അമ്മമാര്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരെ അവിശ്വസിക്കുകയും അവരുടെ ജീവിതത്തെക്കുറിച്ച് തെ റ്റിദ്ധാരണ പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് ജേണല്‍ ഓഫ് ഫാമിലി സോഷ്യല്‍ വര്‍ക്ക് പ്രസിദ്ധീകരിച്ചു.

അമ്മമാരുടെ വിഷാദം അവരുടെ ഏറ്റവും അടുത്തുള്ളവരെയും ബാധിച്ചതായി പഠനം പറയുന്നു. അമ്മമാര്‍ കുടുംബത്തിന്റെ പ്രധാന പിന്തുണയാണ്. അവര്‍ കുട്ടികളെ വളര്‍ത്തുന്നു, ബില്ലുകള്‍ അടയ്ക്കുന്നു, പരിപാടികള്‍ സംഘടിപ്പിക്കുന്നു. അവര്‍ വിഷാദാവസ്ഥയിലാകുമ്പോള്‍, അത് മുഴുവന്‍ കുടുംബത്തെയും ബാധിക്കുന്നതായി വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ അസോസിയേറ്റ് പ്രൊഫസര്‍ യോഷി സാനോ ചൂണ്ടിക്കാട്ടുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, മുതിര്‍ന്നവരില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ വിഷാദരോഗം കൈകാര്യം ചെയ്യുന്നു, ഇത് നിരന്തരമായ സങ്കടം, ക്ഷീണം, താല്‍പര്യം നഷ്ടപ്പെടല്‍, ബന്ധങ്ങള്‍, ജോലി, വൈകാരികവും ശാരീരികവുമായ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു മാനസികാവസ്ഥയാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഇരട്ടി വിഷാദരോഗം ഉണ്ടെന്നും ദാരിദ്രര്‍ ഇത് അനുഭവിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും അവര്‍ പറഞ്ഞു. ഗവേഷണസംഘം മൂന്ന് വര്‍ഷത്തിനിടെ ക്ലിനിക്കല്‍ വിഷാദരോഗമുള്ള 23 അമ്മമാരുടെ അനുഭവങ്ങള്‍ പരിശോധിച്ചു. ഗവേഷണത്തിന്റെ ഭാഗമായി, വിഷാദരോഗം അനുഭവിക്കുന്ന ഗ്രാമീണ, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള അമ്മമാരെ അവര്‍ കണ്ടുമുട്ടി. വിഷാദരോഗം കുട്ടിക്കാലത്തെ വികാസത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, മാതൃ വിഷാദത്തിന്റെ വിശാലമായ പശ്ചാത്തലം മനസിലാക്കാനാണ് പുതുതായി ശ്രമിച്ചത്. അമ്മമാരുടെ രണ്ട് ഗ്രൂപ്പുകളിലും വിഷാദരോഗത്തില്‍ നിന്ന് വിമുക്തി നേടിയവരും വിട്ടുമാറാത്ത വിഷാദരോഗമുള്ളവരുമായവരുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട് സമാനതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കുട്ടികളുടെ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുമാറാത്ത വിഷാദമുള്ള അമ്മമാര്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടു, അവ പലപ്പോഴും ശിശു സംരക്ഷണ രീതികളുടെ അഭാവം, തൊഴില്‍, കുറ്റകരമായ പെരുമാറ്റങ്ങളോടുള്ള ആശങ്കകള്‍, ദൈനംദിന പെരുമാറ്റ മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍ എന്നിവയാല്‍ സങ്കീര്‍ണ്ണമായിരുന്നു.കുട്ടികളുടെ ആരോഗ്യം മാതാക്കളുടെ വിഷാദരോഗത്തിന് ഏറ്റവും വെല്ലുവിളി നല്‍കുന്ന ഒന്നാണ് എന്ന് കണ്ടെത്തി. വിഷാദം ഒറ്റപ്പെടലിലല്ല സംഭവിക്കുന്നത്. ഇത് ഒരു കുടുംബം, സമൂഹം, സാംസ്‌കാരിക പശ്ചാത്തലം എന്നിവയില്‍ നിന്നാണ് സംഭവിക്കുന്നതെന്ന് അവര്‍ വിലയിരുത്തി. വിട്ടുമാറാത്ത വിഷാദമുള്ള അമ്മമാര്‍ ആരോഗ്യ പരിപാലന വിദഗ്ധരോടും അവര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സയോടും കടുത്ത അവിശ്വാസം പ്രകടിപ്പിച്ചതായും പഠനം കണ്ടെത്തി.

Photo by One Shot from Pexels

Comments

comments

Categories: Health