കടകളിലെ യുപിഐ ഇടപാടുകളുടെ പരിധി 2 ലക്ഷം രൂപയാക്കി ഉയര്‍ത്തി

കടകളിലെ യുപിഐ ഇടപാടുകളുടെ പരിധി 2 ലക്ഷം രൂപയാക്കി ഉയര്‍ത്തി

വ്യക്തിഗത ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിട്ടില്ല

മുംബൈ: അംഗികൃത വ്യാപാരികള്‍ നടത്തുന്ന സ്റ്റോറുകളിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള പേയ്‌മെന്റുകളുടെ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തി. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നിലവില്‍ വരുമെന്ന് നാഷ്ണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കി. ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പരനികളായ പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പെ എന്നിവയ്ക്കും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്കും ഈ നീക്കം ഗുണം ചെയ്യുമെന്നാണ് എന്‍പിസിഐ വിലയിരുത്തുന്നത്.

മൂലധന വിപണികളിലെ നിക്ഷേപം, ബില്‍ കളക്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടവ്, മുന്‍കൂര്‍ അംഗീകാരം ലഭിച്ച വിതരണം എന്നിവ പോലുള്ളവയ്ക്കും വര്‍ധിച്ച ഇടപാട് പരിധി ബാധകമാണെന്ന് യുപിഐ നെറ്റ്‌വര്‍ക്കില്‍ ഭാഗമായ എല്ലാ ബാങ്കുകള്‍ക്കും എന്‍പിസിഐ നല്‍കിയ സര്‍ക്കുലറില്‍ അറിയിച്ചു. എന്നിരുന്നാലും, മെച്ചപ്പെടുത്തിയ പരിധി വ്യക്തിഗത പണം കൈമാറ്റങ്ങള്‍ക്ക് ബാധകമല്ല. ..

‘യുപിഐ ഒരു മുന്‍ഗണനാ പേമെന്റ് രീതിയായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍, യുപിഐയിലെ ഒരു ഇടപാടിന്റെ പരിധി നിര്‍ദിഷ്ട ഉപയോഗങ്ങള്‍ക്കായി ഒരു ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിക്കുന്നു,’ എന്‍പിസിഐ സര്‍ക്കുലറില്‍ പറയുന്നു. ഇതിന്റെ ഭാഗമായി മൊബീല്‍ ആപ്ലിക്കേഷനിലും ആപ്ലിക്കേഷന്‍ സിസ്റ്റങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ എന്‍പിസിഐ പേയ്‌മെന്റ് സ്ഥാപനങ്ങളോടും ബാങ്കുകളോടും ആവശ്യപ്പെട്ടു. ഈ വര്‍ധിപ്പിച്ച പരിധിയിലേക്ക് കൂടുതല്‍ വിഭാഗങ്ങള്‍ ചേര്‍ക്കുന്നത് പരിഗണിക്കാമെന്നും ഇത് വ്യക്തമാക്കി.
ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നതിലൂടെയും പിഒഎസ് ഡിവൈസുകള്‍ സ്ഥാപിച്ചും സ്ഥിരീകരണം ലഭ്യമായിട്ടുള്ള വ്യാപാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഊര്‍ജിതമായ പ്രവര്‍ത്തനമാണ് പേമെന്റ് കമ്പനികള്‍ നടത്തുന്നത്.

Comments

comments

Categories: FK News