കിയോണ്‍ വാട്ടര്‍പ്രൂഫ് പെയിന്റ്‌സ് വിപണിയില്‍

കിയോണ്‍ വാട്ടര്‍പ്രൂഫ് പെയിന്റ്‌സ് വിപണിയില്‍

കൊച്ചി: കേരളം പോലെ കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ വാട്ടര്‍പ്രൂഫ് പെയിന്റുകളും പെയിന്റിംഗ് സൊല്യൂഷനുകളും വിപണിയിലിറക്കുകയാണ് തൃശൂരിലെ കോവിലകം പ്രോപ്പര്‍ട്ടീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കിയോണ്‍സ് എന്ന ബ്രാന്‍ഡിലാണ് ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ പെയിന്റുകള്‍, പ്രൈമറുകള്‍, വാട്ടര്‍പ്രൂഫിംഗ് സംയുക്തങ്ങള്‍ എന്നിവ കമ്പനി അവതരിപ്പിക്കുന്നത്. കിയോണ്‍സ് പെയിന്റുകള്‍ ഉടന്‍ തന്നെ കേരളത്തിലുടനീളം റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭ്യമാകുന്നതാണ്.

വ്യത്യസ്ത വിഭാഗത്തിലും വലുപ്പത്തിലുമുള്ള കെട്ടിടങ്ങളില്‍ നടത്തിയ വിപുലമായ ഫീല്‍ഡ് ടെസ്റ്റുകള്‍ക്ക് ശേഷമാണ് കിയോണ്‍സ് പെയിന്റിംഗ് സൊല്യൂഷന്‍സ് ആരംഭിക്കുന്നതെന്ന് കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ രാജീവ് നമ്പൂതിരി പറഞ്ഞു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനായ ഡോ. എന്‍ നാരായണന്‍ കുട്ടി ആണ് കിയോണ്‍സ് പെയിന്റിംഗ് സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്തത്.

Comments

comments

Categories: Business & Economy